നെയ്യാറ്റിൻകര :ഗ്രീഷ്മക്ക് തൂക്കുകയർ വിധിച്ച കോടതി നടത്തിയത് സുപ്രധാന നിരീക്ഷണം.
🔨അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസെന്ന് കോടതി
🔨ഗ്രീഷ്‌മ ചെയ്‌തത് സമർഥമായ ക്രൂരകൃത്യം ; പരമാവധി ശിക്ഷ നൽകരുതെന്ന് നിയമമില്ല
🔨’മരണക്കിടക്കയിലും ഷാരോൺ ഗ്രീഷ്മയെ സ്‌നേഹിച്ചു; അപ്പോഴും വിളിച്ചത് വാവ എന്ന്; കൊല്ലാനാണ് തന്നെ വിളിക്കുന്നതെന്ന് ഷാരോണിന് അറിയില്ലായിരുന്നു; ഗ്രീഷ്മ വീണ്ടും വീണ്ടും കുറ്റകൃത്യം ചെയ്തു’; കോടതി
🔨’ഒരു തുള്ളി വെള്ളം ഇറക്കാനാകാതെ 11 ദിവസം ഷാരോൺ ആശുപത്രിയിൽ കിടന്നു’
🔨ഐപിസി 302 – കൊലപാതകം, ഐപിസി 364- കൊലപാതകത്തിന് വേണ്ടി തട്ടിക്കൊണ്ടുപോകല്‍, ഐപിസി 328- ജീവന് ഹാനി ഉണ്ടാക്കുന്ന രീതിയില്‍ വിഷം കൊടുക്കുക, ഐപിസി 203 അന്വേഷണത്തെ വഴിത്തിരിച്ച് വിടുക എന്നീ കുറ്റങ്ങളാണ് ഗ്രീഷ്മയ്‌ക്കെതിരെ ചുമത്തിയത്.
🔨പ്രകോപനമില്ലാതെയാണ് കൊലപാതകം. പ്രതിയുടെ പ്രായം പരിഗണിക്കില്ലെന്ന് കോടതി. പ്രായത്തിന്റെ ഇളവ് നൽകാനാവില്ലെന്ന് കോടതി. ഗ്രീഷ്മ മുമ്പും വധശ്രമം നടത്തി
🔨ശാസ്ത്രീയത്തെളിവുകൾ നന്നായി ഉപയോഗിച്ചു. കാര്യക്ഷമമായി അന്വേഷണം നടത്തിയ പൊലീസിനെ അഭിനന്ദിച്ച് കോടതി