4/7/23
തിരുവനന്തപുരം :കാട്ടാക്കട ക്രിസ്ത്യൻ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിലെ ആള്‍മാറാട്ടവുമായി ബന്ധപ്പെട്ട കേസില്‍ രണ്ടാം പ്രതി മുൻ എസ് എഫ് ഐ നേതാവ് എ വിശാഖ്, മുൻ പ്രിൻസിപ്പൽ ഡോ. ജി. ജെ. ഷൈജു എന്നിവർ കീഴടങ്ങി.കാട്ടാക്കട പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്.
ഒന്നാം പ്രതി മുൻ പ്രിൻസിപ്പല്‍ ഡോ. ജി ജെ ഷൈജു, വിശാഖ് എന്നിവരുടെ ജാമ്യഹര്‍ജികള്‍ ഹൈക്കോടതി തളളിയിരുന്നു. രണ്ട് പ്രതികളും ഈമാസം നാലിന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാവണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് കീഴടങ്ങല്‍.
കാട്ടാക്കട ക്രിസ്ത്യൻ കോളേജില്‍ നിന്ന് യൂണിവേഴ്‌സിറ്റി യൂണിയൻ കൗണ്‍സിലറായി വിജയിച്ച എ എസ് അനഘയുടെ പേരു മാറ്റി എസ് എഫ് ഐ ഏരിയാ സെക്രട്ടറിയായ വിശാഖിന്റെ പേര് ഉള്‍പ്പെടുത്തി സര്‍വകലാശാലയ്ക്ക് ലിസ്റ്റ് സമര്‍പ്പിച്ചെന്നാണ് കേസ്. വ്യാജരേഖ ചമയ്ക്കല്‍, വിശ്വാസ വഞ്ചന, ആള്‍മാറാട്ടം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.