21/9/22
തിരുവനന്തപുരം :കാട്ടാക്കട മർദ്ദനത്തിൽ പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. മർദ്ദനമേറ്റ രേഷ്മയുടെയും, കൂട്ടുകാരി അഖിലയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ച കുറ്റവും ചുമത്തി.
ഇന്നലെ മകളുടെ കണ്സഷന് ടിക്കറ്റ് പുതുക്കാനെത്തിയ പിതാവ് ആമച്ചല്‍ സ്വദേശി പ്രേമനനാണ് മര്‍ദനമേറ്റത്.
മാധ്യമങ്ങളില്‍നിന്ന് സംഭവമറിഞ്ഞ ജസ്റ്റീസ് ദേവന് രാമചന്ദ്രന് കെഎസ്ആര്‍ടിസിയുടെ അഭിഭാഷകന് ദീപു തങ്കന് മുഖേനയാണ് റിപ്പോര്‍ട്ട് തേടി. കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഈ ബെഞ്ചിലാണ്. ഇതു സംബന്ധിച്ച് സിംഗിള്‍ ബെഞ്ച് സ്വമേധയാ ഹര്‍ജി പരിഗണിച്ചേക്കും.
നേരത്തെ ദുർബലമായ വകുപ്പുകൾ ചുമത്തി കേസെടുത്തതിൽ പോലീസിനെതിരെ വിമർശനം ഉയർന്നിരുന്നു.