കാട്ടുകള്ളൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം സംവിധായകരായ സിദിഖ്, നാദിർഷ നിർവഹിച്ചു1 min read

27/8/22

കുട്ടനാട് ഫിലിം ക്ലബ്ബ് അവതരിപ്പിക്കുന്ന കാട്ടുകള്ളൻ എന്ന ആന്തോളജി ഫിലിമിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം പ്രമുഖ സംവിധായകരായ സിദിഖ്, നാദിർഷ എന്നിവർ എറണാകുളത്ത് നിർവ്വഹിച്ചു. സിനിമാ പി.ആർ.ഒ അയ്മനം സാജൻ രചനയും, സംവിധാനവും നിർവ്വഹിച്ച കാട്ടു കള്ളൻ്റെ ചിത്രീകരണം പൂർത്തിയായി.
ഉല, തീക്കുച്ചിയും പനിത്തുള്ളിയും, ഒരു നല്ല കോട്ടയംകാരൻ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച അജയ്ക്കുട്ടി ഡൽഹി ആണ് പ്രധാന കഥാപാത്രമായ വറീതിനെ അവതരിപ്പിക്കുന്നത്. കുട്ടനാട് ഫിലിം ക്ലബ്ബ് അവതരിപ്പിച്ച കാവാലം ചുണ്ടൻ ആൽബം, ചുവന്ന ഗ്രാമം ടെലിഫിലിം ,അഭിരാമി വെബ് സീരിയൽ എന്നിവയ്ക്ക് ശേഷം അയ്മനം സാജൻ രചനയും,സംവിധാനവും നിർവഹിക്കുന്ന ആന്തോളജി ഫിലിമാണ് കാട്ടു കള്ളൻ.

കാടിനോട് ചേർന്ന് കിടക്കുന്ന ഒരു ഗ്രാമത്തിലെ നാല് ആത്മാർത്ഥ സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്.ആക്ഷേപഹാസ്യത്തിൽ അവതരിപ്പിക്കുന്ന വ്യത്യസ്തമായൊരു കഥ, പുതുമയുള്ള അവതരത്തോടെ പറയുന്നു.ഗംഗൻ സംഗീത് രചനയും, സംഗീതവും നിർവ്വഹിക്കുന്ന ഗാനം ഏറെ പുതുമയുള്ളതാണ്. കാവാലം ചുണ്ടൻ ആൽബത്തിലൂടെ ശ്രദ്ധേയയായ ഗായിക ശോഭാ മേനോനും, അയ്മനം സാജനുമാണ് ഗാനം ആലപിച്ചത്.

കുട്ടനാട് ഫിലിം ക്ലബ്ബ് അവതരിപ്പിക്കുന്ന കാട്ടു കള്ളൻ ആന്തോളജി ഫിലിം അയ്മനം സാജൻ, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിർവ്വഹിക്കുന്നു. ക്യാമറ – ജോഷ്വാ റെണോൾഡ്,ഗാനരചന, സംഗീതം -ഗംഗൻ സംഗീത്, ആലാപനം – ശോഭാ മേനോൻ ,അയ്മനം സാജൻ, എഡിറ്റിംഗ് – ഓസ്വോ ഫിലിം ഫാക്ടറി, സഹസംവിധാനം – ജയരാജ് പണിക്കർ ,ആർട്ട്, മേക്കപ്പ് – ഡെൻസിൻ ലാൽ, ബി.ജി.എം, എഫറ്റ്ക്സ് – ജമിൽ മാത്യു ജോസഫ്, പി.ആർ.ഒ- അയ്മനം മീഡിയ.
അജയ്ക്കുട്ടി ഡൽഹി, ബന്നി പൊന്നാരം, ജോബി ജോസഫ്, സ്വാമി അശാൻ, ജയിംസ് കിടങ്ങറ, നിഖിൽ കുമാർ,മുരളീധരൻ ചാരുവേലി, അൻഷാദ് ചാത്തൻതറ, വിക്രമൻ, ദിവ്യ മാത്യു, ഷാർലറ്റ് സജീവ്, ജൂലിയറ്റ്സജീവ് എന്നിവർ അഭിനയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *