ശ്രീ ദീപം ക്രീയേഷൻസിന്റെ ബാനറിൽ
അഞ്ചു തലമുറകളുടെ മലയാളം അധ്യാപകനും വാഗ്മി
യുമായ ശ്രീ അഞ്ചൽ ജിബിസി കുറുപ്പ് ഗാന രചന നിർവഹിച്ചു പ്രശസ്ത സംഗീത സംവിധായകനായ ശ്രീ സംഗീത് കോയിപ്പാട് ഈണം നൽകി ചലച്ചിത്ര പിന്നണി ഗായകൻ ശ്രീ സന്തോഷ് രാജ് ആലപിച്ച, ഭക്തി ഗാന ആൽബം “കാവിലമ്മ ”
അഞ്ചൽ കരുകോൺ പേക്കാവിൽ ശ്രീ മൂകാംബിക ദേവീ ക്ഷേത്രത്തിൽ ക്ഷേത്ര മേൽശാന്തി ശ്രീ വിനോദ് നമ്പൂതിരി പ്രകാശനം നിർവഹിച്ചു.
ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി കമൽ നാധ്,ചലച്ചിത്ര ഗാന രചയിതാവും സംവിധായകനുമായ ശ്രീ ദീപു RS ചടയമംഗലം ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ,, ഭക്ത ജനങ്ങൾ, കലാകാരന്മാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.ചടങ്ങിൽ ആൽബത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ച കലാകാരന്മാരെ ഉപദേശക സമിതി ആദരിച്ചു.