24/2/23
നാഗർകോവിൽ :ശ്രീമൂലം പ്രജാസഭ അംഗവും, സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന കെ.സി. ഷഡാനനൻനായരുടെ അനുജന്റെ മകനും, അധ്യാപകൻ, ജ്യോതിഷ പണ്ഡിതൻ, വാഗ്മി തുടങ്ങിയ നിലകളിൽ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത ഗോപാലകൃഷ്ണൻ നായർ (93)വിടവാങ്ങി. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ചു നാളായി ചികിത്സയിലായിരുന്നു.
കെ. സി. ഷഡാനനൻനായരെ കുറിച്ചുള്ള വിവരങ്ങൾ അറിയാവുന്ന വ്യക്തിയായതിനാൽ ഷഡാനനൻനായരെ കുറിച്ച് പഠിക്കുന്ന ആചാര്യശ്രീ ഷഡാനന വിദ്യാപീഠവുമായി വളരെ അടുത്ത ബന്ധം കാത്തു സൂക്ഷിച്ചിരുന്നു. വളരെ ഊർജസ്വലനായ വ്യക്തിയായിരുന്നു ഗോപാലകൃഷ്ണൻ നായർ. പ്രായത്തിന്റെ അവശതകളല്ലാതെ വേറൊരു പ്രശ്നവും അദ്ദേഹത്തിനില്ലായിരുന്നു.
ജ്യോതിഷത്തിലും അഗാധമായ പാണ്ഡിത്യം അദ്ദേഹത്തിനുണ്ടായിരുന്നു.മകൻ രമേശ് ഗോപാലകൃഷ്ണൻ നായർ നടത്തിപ്പൊരുന്ന പ്രശസ്തമായ മേക്കോട് ശ്രീദേവി ജ്യോതിഷാലയത്തിന്റെ തുടക്കത്തിനു കാരണഭൂതനാകുന്നതും ഗോപാലകൃഷ്ണൻ നായർ ആയിരുന്നു.
മേക്കോട് ലളിതത്തിൽ മകൻ രമേശ് ഗോപാലകൃഷ്ണൻ നായർകൊപ്പം താമസിച്ചു വരികയായിരുന്നു. ലളിത അമ്മ യാണ് ഭാര്യ. മക്കൾ രമേശ് ഗോപാലകൃഷ്ണൻ നായർ,ശിവകുമാർ (വിദേശം ), ബീന (ഷീല ).
മരുമക്കൾ :ലക്ഷ്മി,ഗായത്രി, രാജീവ്.
ശവസംസ്കാരം ഇന്ന് രാവിലെ 9.45ന് കുടുംബ ശ്മശാനത്തിൽ നടക്കും.