കൈയ്യില്‍ കിട്ടിയ ചെറിയ കടലാസും, പൈസയും മറ്റും മൊബൈല്‍ കവറിനുള്ളില്‍ സൂക്ഷിച്ചുവെക്കുന്നവരുണ്ട്. എന്നാല്‍ ഇത് നിങ്ങളുടെ മൊബൈല്‍ ഫോണിന് എത്രത്തോളം ദോഷകരമാണെന്ന് ഈക്കൂട്ടര്‍ക്ക് അറിവുണ്ടായിരിക്കില്ല.
ഫോണ്‍ കവറില്‍ നോട്ടുകള്‍ സൂക്ഷിക്കുന്നതും മൊബൈല്‍ പൊട്ടിത്തെറിക്കാൻ കാരണമാകുന്ന ഒരു കാരണമാണ്. ശരിക്കും നമ്മള് ഫോണിനൊരു കവര്‍ ഉപയോഗിക്കുന്നത് പോലും ഫോണ്‍ സാധാരണയിലും വേഗത്തില്‍ ഇത് ചൂടാകുന്നതിന് കാരണമാകുന്നുണ്ട്.
ഫോണില്‍ കുറേ നേരം ഗെയിമുകള്‍ കളിക്കുകയോ, അല്ലെങ്കില്‍ വീഡിയോകള്‍ കാണുകയോ ചെയ്താല്‍, ഫോണ്‍ ബാറ്ററി വളരെ വേഗത്തില്‍ ചൂടാകുന്നു . അങ്ങനെ വന്നാല്‍ ഫോണ്‍ ഉടൻ തണുപ്പിക്കാൻ ഫോണില്‍ സ്ഥാപിച്ചിരിക്കുന്ന കവര്‍ നീക്കം ചെയ്യണമെന്ന് പറയുന്നത് ഇതുകൊണ്ടാണ്.
ഫോണ്‍ പൊട്ടിത്തെറിക്കുന്നത് ഒഴിവാക്കാൻ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം.
1.ഫോണില്‍ ഇറുകിയ കവര്‍ ഉപയോഗിക്കരുത്. കവര്‍ ഇറുകിയിരിക്കുകയും ഫോണ്‍ ചൂടാകുകയും ചെയ്താല്‍ ഫോണ്‍ പൊട്ടിത്തെറിക്കാനുള്ള സാധ്യത കൂടുതലായാണ് കാണുന്നത്.
2. ഫോണ്‍ കൂടുതല്‍ നേരം ചാര്‍ജില്‍ വയ്ക്കരുത്.
3. കഴിയുമെങ്കില്‍ ഫോണ്‍ കവര്‍ ഉപയോഗിക്കാതിരിക്കുക. ഇനി ഇത് ഉപയോഗിച്ചാലും നോട്ടുകള്‍, പേപ്പര്‍ എന്നീ വസ്തുക്കളൊന്നും അതിനുള്ളില്‍ ഒരിക്കലും വെയ്ക്കാതിരിക്കുക.