കേരള ബാങ്ക് കളക്ഷൻ ജീവനക്കാരും കുടുംബാംഗങ്ങളും സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ
അനിശ്ചിതകാല നിരാഹാര സമരത്തിലേയ്ക്ക്.കേരള ബാങ്ക് രൂപീകൃതമായതിന്റെ 5ആം വാർഷിക ദിനമായ ഇന്ന് സത്യാഗ്രഹ സമരം നടത്തുമെന്ന് കേരളബാങ്ക് കളക്ഷൻ ജീവനക്കാരുടെ സംയുക്ത സമരസമിതി അറിയിച്ചു.
കേരളത്തിൽ ജില്ലാ സഹകരണ ബാങ്കുകൾ നിലവിൽ വന്ന കാലം മുതൽ അവിടെയൊക്കെ കളക്ഷൻ ജീവനക്കാരും ഉണ്ടായിരുന്നു. ബാങ്ക് എന്താണെന്നോ ബാങ്കിന്റെ പ്രവർത്തനങ്ങൾ ഏതെല്ലാം മേഖലകളിലാ ണെന്നോ ഒരു സാധാരണക്കാരന് ഇത് എങ്ങനെയൊക്കെ പ്രയോജന പ്പെടുത്തുവാൻ കഴിയുമെന്നുള്ള കാര്യങ്ങളൊന്നും സമൂഹമാധ്യമത്തി ലേക്ക് ആഴ്ന്നിറങ്ങിയിട്ടില്ലാത്ത കാലഘട്ടത്തിൽ ഈ കളക്ഷൻ ജീവ നക്കാരാണ് പൊതുജനങ്ങളിലേക്കിറങ്ങിച്ചെന്ന് ബാങ്കിനെപ്പറ്റി അവരിൽ അവബോധം സൃഷ്ടിച്ച് അവരിൽ സമ്പാദ്യശീലം വളർത്തിയെടുത്ത് അവരെ ബാങ്കിനൊപ്പം നിർത്തി, അന്നൊക്കെ അവരിൽ നിന്നും സ്വരു പിച്ച നാണയത്തുട്ടുകൾ ഉപയോഗിച്ച് ബാങ്കുകൾ അവരുടെ ബിസിന സ്സിന്റെ ആഴവും പരപ്പും വർദ്ധിപ്പിച്ചു. അന്നൊക്കെ ആരെങ്കിലും നൂറ് രൂപായുടെ ഒരു ചെക്കു മാറുവാൻ ബാങ്കിൽ വന്നാൽ പോലും കളക്ഷൻ ജീവനക്കാർ കളക്ഷനുമായി വരുന്നതു കാത്ത് ഇടപാടുകാരനെ പിടിച്ചി ത്തുമായിരുന്നു. ഇന്ന് ബാങ്ക് സ്വയംപര്യാപ്തതയിലെത്തി വാടക കെട്ടിടം മാറി, കേന്ദ്രീകൃത ശീതീകരണ സവിധാനങങളോടെയുള്ള ബഹുനില കെട്ടിടങ്ങൾ സ്വന്തമായി, വലിയ ലഡ്ജർ ബുക്കുകൾ മാറ്റി വിരൽ തുമ്പിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകൾ വന്നു. ഇപ്പോൾ കളക്ഷൻ ജീവനക്കാർ എന്നു പറയുന്നത് ബാങ്കിന് അപകീർത്തിയുണ്ടാക്കുന്ന ഒരു വിഭാഗമാ ണെന്ന മിക്ക ഉദ്യോഗസ്ഥരുടെയും കാഴ്ചപ്പാട്.
മുമ്പൊരിക്കൽ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞതിങ്ങനെയാണ് “നദിക്കപ്പുറവും ഇപ്പുറവും ആളെ കയറ്റി ഇറക്കുവാൻ തോണിയും കടത്തുകാരനും വേണമായിരുന്നു. കാലം മാറി ഇന്നു നദിക്കു കുറുകെ കോൺക്രീറ്റ് പാലം വന്നു. ഇനി കടത്തു കാരന്റെ ആവശ്യമില്ലല്ലോ? ഈ കടുത്തകാരന്റെ അവസ്ഥയാണ് ഇന്നു കളക്ഷൻ ജീവനക്കാർ നേരിട്ടുകൊണ്ടിരിക്കുന്നത്.ഈ അവസ്ഥകളൊക്കെ മാറി മാറി വന്ന സർക്കാരുകളുടെ ശ്രദ്ധ യിൽപ്പെടുത്തിയപ്പോൾ ഈ വിഭാഗം ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ പരിഷ്ക്കരിച്ച്, സ്ഥിരപ്പെടുത്തി സംരക്ഷിക്കുന്നതായി 10 2005, 4/2006, 87/2015 എന്നീ ഗവൺമെന്റ് ഉത്തരവുകൾ ഇറക്കിയിട്ടുള്ളത്. എന്നാൽ അന്നത്തെ പല ജില്ലാ സഹകരണ ബാങ്കുകളും ഇതൊന്നും തന്നെ നടപ്പിലാക്കിയിട്ടില്ല. നടപ്പിലാക്കിയവരാകട്ടെ പുർണ്ണതോതിൽ നടപ്പിലാക്കിയിട്ടുമില്ല. ഇതാണ് നിലവിലെ അവസ്ഥ.
എന്നാൽ കേരളത്തിലെ പതിമൂന്ന് ജില്ലാസഹകരണ ബാങ്കുകളെ (മലപ്പുറം ജില്ലാ സഹകരണ ബാങ്കൊഴികെ) സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ച് കേരളാ ബാങ്ക് നിലവിൽ വന്നപ്പോൾ ജീവനക്കാ രുടെ ശമ്പളവും പ്രമോഷനും മറ്റ് ആനുകൂല്യങ്ങളുമൊക്കെ ഏകീകരിച്ചു നൽകിയപ്പോൾ കളക്ഷൻ ജീവനക്കാരുടെ കാര്യത്തിൽ മാത്രം അവരുടെ ജോലിക്കോ, വേതനത്തിനോ ആനുകൂല്യങ്ങൾക്കോ ഒരു ഏകീകരണവും വരുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ഓരോ ജില്ലാ സഹകരണ ബാങ്കു കളിലും നില നിന്നിരുന്നതനുസരിച്ച് കളക്ഷൻ ജീവനക്കാരുടെ തൊഴിലും, വരുമാനവും ആനുകൂല്യങ്ങളും ഭിന്നങ്ങളാണ്. നൽകിയിരുന്ന ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതല്ലാതെ ഒന്നും പുതിയതായി നാളിതു വരെ നൽകിയിട്ടുമില്ല.
ഇപ്പോൾ കേരള ബാങ്ക് മറ്റു ബാങ്കുകളെപ്പോലെ ഉപഭോക്താക്കൾക്ക് അതിനുതന ഡിജിറ്റൽ ബാങ്കിംങ്ങ് സേവനങ്ങൾ ഏർപ്പെടുത്തുകയും അത് ഇടപാടുകാർക്ക് പരിശീലിപ്പിച്ച് കൊടുക്കുകയുമാണ് ജീവനക്കാർ ചെയ്തു കൊണ്ടിരിക്കുന്നത്. ഇതുമൂലം കളക്ഷൻ ജീവനക്കാരൻ മാത്രമാണ് തൊഴിൽ നഷ്ടവും വരുമാന നഷ്ടവും അനുഭവിച്ചുകൊണ്ടിരിക്കുന്ന ത്. ഇവയൊക്കെ കേരള ബാങ്ക് അധികൃതരുടെയും ശ്രദ്ധയിൽപ്പെടുത്തി യപ്പോഴാണ് കളക്ഷൻ ജീവനക്കാരിൽ ഒരാളെപ്പോലും ഒഴിവാക്കില്ലെന്നും അവരെ സംരക്ഷിക്കുമെന്നും ഗവൺമെന്റ് ഉറപ്പ് നൽകിയിട്ടുള്ളതുമാണ്. അതിന്റെ അടിസ്ഥാനത്തിൽ കളക്ഷൻ ജീവനക്കാരെ പുനർ
നാമകരണം ചെയ്ത് പാർട്ട് ടൈം സ്വീപ്പർക്ക് സമാനമായ ഫീൽഡ്അസിസ്റ്റന്റ് തസ്തിക സൃഷ്ടിച്ച് ശമ്പള സ്കെയിലോടെ നിയമിക്കു ന്നതിലേക്കായി കേരള ബാങ്ക് ഭരണസമിതി വിശദമായ ഒരു പ്രൊപ്പോ സൽ തയ്യാറാക്കി ആയത് അംഗീകാരത്തിനായി ബഹു.സഹകരണ സംഘം രജിസ്ട്രാർക്ക് സമർപ്പിക്കുകയും അദ്ദേഹം പ്രസ്തുത പ്രപ്പോസലിന് അംഗീകാരം നൽകിയിട്ടുള്ളതുമാണ്. എന്നാൽ സർക്കാരന്റെ ഭാഗത്തുനിന്നും 20 മാസങ്ങൾ കഴിഞ്ഞിട്ടും അതിന്മേൽ തുടർനടപടികൾ സ്വീകരിച്ചിട്ടില്ലാത്തതാകുന്നു. ഇങ്ങനെ കാലതാസം വരുത്തിയപ്പോഴാണ് മുൻ ഇടുക്കി, കോട്ടയം കൊല്ലം ജില്ല സഹകരണ ബാങ്കുകളിലെ കളക്ഷൻ ജീവനക്കാർ ചേർന്ന് ബഹു. ഹൈക്കോടതിയിൽ സങ്കട ഹർജി ഫയൽ ചെയ്തത്. എന്നാൽ മാസങ്ങളായിട്ടും അതിനുള്ള വിശദീകരണം കോട തിയിൽ നൽകുവാൻ സർക്കാർ തയ്യാറായിട്ടില്ലാത്തതിനാൽ വീണ്ടും കാര്യങ്ങൾ അനന്തമായി നീളുന്ന സാഹചര്യത്തിലാണ് കളക്ഷൻ ജീവ നക്കാരുടെ സംയുക്ത കൂട്ടായ്മ സംഘടിപ്പിച്ച് കേരള ബാങ്കിന്റെ 5-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ നീതി നിഷേധത്തിനെതിരെ 27 മുതൽ കുടുംബസമേതം അനിശ്ചിതകാല നിരാ ഹാരസമരം നടത്തുവാൻ ഇവർ നിർബ്ബന്ധിതരായിട്ടുള്ളതാണെന്നും സമരസമിതി നേതാക്കളായ ബ്രിസ് ജോയി, കെ വി ടോമി, സുനിൽ കുമാർ തുടങ്ങിയവർ പറഞ്ഞു.