കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് വായനക്കുറിപ്പ് മത്സരം സംഘടിപ്പിക്കുന്നു.,ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് 3000, 2000, 1000 രൂപ മുഖവിലയുള്ള പുസ്തകങ്ങള്‍ സമ്മാനം1 min read

14/6/23

തിരുവനന്തപുരം: വായനദിനത്തോടനുബന്ധിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് കോളെജ്- ഗവേഷക വിദ്യാർഥികൾ, പൊതുജനങ്ങൾ എന്നിവർക്കായി വൈജ്ഞാനിക ഗ്രന്ഥങ്ങളുടെ (വിവർത്തനകൃതികളുൾപ്പെടെ) വായനാക്കുറിപ്പ് മത്സരം സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ളവര്‍ വായിച്ച ഒരു പുസ്തകത്തെക്കുറിച്ച് പത്തു പേജിൽ കവിയാത്ത വായനക്കുറിപ്പുകൾ ജൂൺ 17ന് വൈകുന്നേരം 5 മണിക്ക് മുൻപായി vayanavaram23@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയക്കേണ്ടതാണെന്ന് ഡയറക്ടര്‍ ഡോ. എം. സത്യന്‍ അറിയിച്ചു. കോളെജ് വിദ്യാർഥികൾ വായനക്കുറിപ്പിനൊപ്പം കോളെജ് ഐഡി കാർഡ് സ്കാൻ ചെയ്‌തു ഇമെയില്‍ ചെയ്യേണ്ടതാണ്. കഥ, കവിത, നോവല്‍ എന്നിവ പരിഗണിക്കില്ല. ജൂൺ 19ന് തിരുവനന്തപുരത്ത് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എൻ. വി. ഹാളിൽ നടക്കുന്ന പരിപാടിയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് 3000, 2000, 1000 രൂപ മുഖവിലയുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകങ്ങളും സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9447956162 (പി.ആര്‍.ഒ).

https://m.facebook.com/story.php?story_fbid=pfbid0qdxMhwPcVqCLNau15sVUoUSDeq4BvG17eRzgkLohEw5nTRngduMDxWk1iYjWNPnRl&id=100068377085617&mibextid=Nif5oz

Leave a Reply

Your email address will not be published. Required fields are marked *