തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് 11 സീറ്റിലും യുഡിഎഫ് 16 സീറ്റിലും എൻഡിഎ മൂന്ന് സീറ്റിലും ജയിച്ചു. ഒരു സീറ്റിൽ സ്വതന്ത്ര സ്ഥാനാർഥിയും വിജയിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് വാർഡ് ഉൾപ്പെടെ 11 ജില്ലകളിലായി നാലു ബ്ലോക്ക്പഞ്ചായത്ത് വാർഡുകൾ, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവയിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
*തിരുവനന്തപുരം*
വെള്ളട പഞ്ചായത്തിലെ കരിക്കാമൻകോട് വാർഡ് ബിജെപി സിറ്റിങ് സീറ്റ് നിലനിർത്തി. അഖിലാ മനോജ് 130 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു.
*കെല്ലം*
തേവലക്കര
തേവലക്കര പഞ്ചായത്തിലെ അരിനല്ലൂർ സൗത്തിൽ കോൺഗ്രസ് സിറ്റിംഗ് സീറ്റിൽ എൽഡിഎഫിന് വിജയം. എൽഡിഎഫ് സ്ഥാനാർഥി അജിത സാജൻ 506 വോട്ടുകൾ നേടി 108 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വാർഡ് തിരിച്ചു പിടിച്ചത്. കോൺഗ്രസ് അംഗമായ ടെൽമ മേരി വിദേശത്തേക്കു പോയതിനാലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
നടുവിലക്കര
കല്ലട പഞ്ചായത്തിലെ നടുവിലക്കരയിൽ സീറ്റ് നഷ്ടപ്പെട്ട് യുഡിഎഫ്. യുഡിഎഫ് സീറ്റിൽ സിപിഐയിലെ സിന്ധു കോയിപ്പുറത്തിന് 351 വോട്ട് നേടി മിന്നുന്ന ജയം.കോൺഗ്രസ് വാർഡ് അംഗമായിരുന്ന ബിന്ദുവിന്റെ മരണത്തെ തുടർന്നാണ് വാർഡിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. യുഡിഎഫ് സ്ഥാനാർഥി എസ് അഖില 238 ഉും ബിജെപി സ്ഥാനാർഥി ധന്യ 259 വോട്ടും നേടി. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ 14 വാർഡാണുള്ളത്. എൽഡിഎഫ് – എട്ട്, യുഡിഎഫ്– നാല്, ബിജെപി– ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില.
ആലഞ്ചേരി
ആലഞ്ചേരിയിൽ സിറ്റിങ് സീറ്റ് നിലനിർത്തി സിപിഐ എം. എൽഡിഎഫ് സ്ഥാനാർഥി എസ് ആർ മഞ്ജു 510 വോട്ടുകൾ നേടി വിജയിച്ചു. യുഡിഎഫിൽനിന്ന് അന്നമ്മ (സുജാ വിത്സൺ) 368 വോട്ടും ബിജെപിയിൽനിന്ന് എം ഷൈനി 423 വോട്ടും നേടി. സിപിഐ എം പ്രതിനിധിയായ അജിമോൾ വിദേശത്ത് പോയതിനെത്തുടർന്നുള്ള ഒഴിവിലാണ് തെരഞ്ഞെടുപ്പ്. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ സിപിഐ എം –ആറ്, സിപിഐ – 7 , യുഡിഎഫ് –രണ്ട് , ബിജെപി–മൂന്ന് എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.
തെറ്റുമുറി
കൊല്ലം തെറ്റുമുറിയിൽ ബിജെപിയുടെ സീറ്റ് പിടിച്ചെടുത്ത് എൽഡിഎഫ്. 390 വോട്ട് നേടിയാണ് എൽഡിഎഫ് സ്ഥാനാർഥി എൻ തുളസി വിജയിച്ചത്. ബിജെപിയുടെ സുരേഷ് തച്ചയ്യന്റത്തിന് 202 വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. യുഡിഎഫിന്റെ അഖിൽ പൂലേത് 226 വൊട്ടുകൾ നേടി. തെറ്റുമുറിയിൽ ബിജെപി അംഗം അമൽരാജ് രാജിവച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ്. എൽഡിഎഫ് (എട്ട്), യുഡിഎഫ് (മൂന്ന്), ബിജെപി (നാല്) സ്വതന്ത്രൻ (ഒന്ന്)എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില.
പാലയ്ക്കൽ
തേവലക്കര പഞ്ചായത്തിലെ പാലയ്ക്കൽ വടക്ക് യുഡിഎഫിലെ ബിസ്മി അനസ് ജയിച്ചു. എൽഡിഎഫിലെ ബീനാ റഷീദിന്റെ മരണത്തെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്.
പൂങ്കോട്
ചടയമംഗലം പഞ്ചായത്തിലെ പൂങ്കോട് വാർഡിൽ യുഡിഎഫിൽനിന്ന് ഉഷാബോസ് ജയിച്ചു. എൽഡിഎഫ് അംഗമായ ശ്രീജയ്ക്ക് ജോലി ലഭിച്ചതിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്.
*പത്തനംതിട്ട*
കോന്നി ബ്ലോക്ക് -ഇളകൊള്ളൂർ
കോന്നി ബ്ലോക്ക് പഞ്ചായത്ത് ഇളകൊള്ളൂർ ഡിവിഷനിൽ യുഡിഎഫിലെ ജോളി ഡാനിയേൽ ജയിച്ചു. യുഡിഎഫ് മെമ്പറെ അയോഗ്യയാക്കിയതിനെ തുടർന്നാണ് ഇളകൊള്ളൂരിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
പന്തളം ബ്ലോക്ക്- വല്ലന
പന്തളം ബ്ലോക്ക് പഞ്ചായത്തിലെ വല്ലന ഡിവിഷനി യുഡിഎഫ് സ്ഥാനാർഥി ശരത് മോഹൻ ജയിച്ചു. കോൺഗ്രസ് ജനപ്രതിനിധിയെ അയോഗ്യയാക്കിയതിനെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.
പുളിഞ്ചാണി
അരുവാപ്പുലം പഞ്ചായത്ത് പുളിഞ്ചാണി വാർഡിൽ എൽഡിഎഫ് മിനി രാജീവ് ജയിച്ചു. സിപിഐ എം അംഗം സി എൻ ബിന്ദുവിന് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് പഞ്ചായത്തംഗത്വം രാജിവയ്‌ക്കുകയായിരുന്നു. തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്.
എഴുമറ്റൂർ
എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ യുഡിഎഫ് സീറ്റിൽ ബിജെപി ജയിച്ചു. എൻഡിഎ സ്ഥാനാർഥി ആർ റാണിയാണ് ജയിച്ചത്. മുൻ വാർഡ് അംഗം അയോഗ്യയാക്കപ്പെട്ടതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരണം
നിരണം പഞ്ചായത്തിലെ കിഴക്കുംമുറിയിൽ യുഡിഎഫ് സ്ഥാനാർഥി മാത്യു ബേബി ജയിച്ചു. എൽഡിഎഫിലെ ലതാ പ്രസാദ് മരണപ്പെട്ടതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
*ആലപ്പുഴ*
ആര്യാട് ബ്ലോക്ക് വളവനാട് ഡിവിഷൻ
ആര്യാട് ബ്ലോക്ക് പഞ്ചായത്ത് വളവനാട് ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി സിപിഐ എമ്മിലെ അരുൺ ദേവ് വിജയിച്ചു. യുഡിഎഫിലെ ഷൈൻ മങ്കടക്കാടിനേക്കാൾ 1911 വോട്ടിന്റെ ഭൂരിപക്ഷം നേടി. ബിജെപി സ്‌ഥാനാർഥി ഡി പ്രസാദിന് 648 വോട്ട് ലഭിച്ചു. സിപിഐ എം അംഗമായിരുന്ന എം രജീഷിന്റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
പത്തിയൂർ
പത്തിയൂർ ഗ്രാമപഞ്ചായത്ത് 12-ാം വാർഡിൽ യുഡിഎഫ് ജയിച്ചു. യുഡിഎഫ് സ്ഥാനാർഥി ദീപക് ജയിച്ചു. എൽഡിഎഫ് അംഗത്തിന്റെ മരണത്തെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.✍️