തിരുവനന്തപുരം :സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിംഗ് സ്കൂൾ സംഘടനകളുടെ പ്രതിഷേധം ശക്തം.ടെസ്റ്റ് ബഹിഷ്കരിക്കാനും കരിദിനം ആചരിക്കാനുമാണ് തീരുമാനം. കേരളത്തിലെ എല്ലാ ഡ്രൈവിംഗ് സ്കൂള്‍ ഉടമകളും ജീവനക്കാരുടെയും തീരുമാനം.
പരിഷ്കരണത്തിന്റെ ഭാഗമായുള്ള പുതിയ ട്രാക്കുകള്‍ കേരളത്തില്‍ ഒരിടത്തും തയ്യാറായിട്ടില്ലെന്നും ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍ പറയുന്നു. ഡ്രൈവിംഗ് സ്കൂള്‍ വഴി രജിസ്റ്റർ ചെയ്യാതെ നേരിട്ട് രജിസ്റ്റർ ചെയ്തവർ ടെസ്റ്റില്‍ പങ്കെടുക്കുന്നതിലും പ്രതിഷേധിക്കും. മലപ്പുറത്ത് ടെസ്റ്റ് ഗ്രൗണ്ട് അടച്ചുകെട്ടിയാണ് പ്രതിഷേധിക്കുന്നത്. ടെസ്റ്റിനുള്ള വാഹനങ്ങള്‍ വിട്ടുനല്‍കില്ലെന്നും പരിഷ്കരണം അപ്രായോഗികമാണെന്നും ഉടമകള്‍ പറയുന്നു. സിഐടിയു, ഐഎൻടിയുസി, ബിഎംഎസ് സംഘടനകളുടെ കീഴിലുള്ള ഡ്രൈവിംഗ് സ്കൂളുകളുടെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധസമരം നടക്കുന്നത്.
അതേസമയം, പുതിയ പരിഷ്കരണത്തില്‍ ഇതുവരെ സർക്കുലർ ഇറക്കിയിട്ടില്ല. പ്രതിദിന ടെസ്റ്റ് 60 ആക്കാൻ ഗതാഗത മന്ത്രി ഗണേശ് കുമാർ നിർദേശിച്ചിരുന്നു. ഗതാഗത കമ്മിഷണർ പുതിയ സർക്കുലർ ഇറക്കാത്തതില്‍ ആർ ടി ഒമാരും ആശയക്കുഴപ്പത്തിലാണ്.
: മേയ് മുതല്‍ റിവേഴ്സ് പാർക്കിംഗും ഗ്രേഡിയന്റ് പരീക്ഷണവും ഉള്‍പ്പെടെ ഡ്രൈവിംഗ് ടെസ്റ്റ് കർശനമാക്കാനാണ് ഉത്തരവ്. നാലു ചക്രവാഹനങ്ങള്‍ക്ക് റോഡ് ടെസ്റ്റിന് ശേഷമായിരിക്കും ‘എച്ച്’ ടെസ്റ്റ് നടത്തുക. റോഡ് ടെസ്റ്റില്‍ വിജയിച്ചാല്‍ മാത്രമേ ‘എച്ച്’ എടുക്കാൻ അനുവദിക്കൂ. നിലവില്‍ തിരിച്ചാണ്. ടെസ്റ്റ് കർശനമാക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെ നടത്തുന്നത് എന്നാണ് മന്ത്രി അറിയിച്ചത്.