തിരുവനന്തപുരം :രണ്ടായിരത്തി ഇരുപത്തിയഞ്ച് – ഇരുപത്തിയാറ് അധ്യയനവർഷം പ്ലസ്‌വൺ പ്രവേശനം കുറ്റമറ്റതാക്കുന്നതിനും ഉപരി പഠനത്തിന് യോഗ്യത
നേടിയ എല്ലാ വിദ്യാർത്ഥികളുടേയും പ്രവേശനം ഉറപ്പാക്കുന്നതിനും അലോട്ട്‌മെന്റ് പ്രക്രിയയുടെ ആരംഭത്തിൽ തന്നെ സർക്കാരിന് അധിക
സാമ്പത്തിക ബാധ്യത ഉണ്ടാകാത്ത വിധത്തിൽ ഇനി പ്രതിപാദിക്കും പ്രകാരം മാർജിനൽ സീറ്റ് വർദ്ധനവ് അനുവദിക്കുന്നതാണ്.
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്,
മലപ്പുറം, വയനാട്,കണ്ണൂർ,കാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ എല്ലാ സർക്കാർ സ്‌കൂളുകളിലും 30 ശതമാനം മാർജിനൽ സീറ്റ് വർദ്ധനവ്
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്,
മലപ്പുറം, വയനാട്,കണ്ണൂർ,കാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ എല്ലാ എയ്ഡഡ് സ്‌കൂളുകളിലും 20 ശതമാനം മാർജിനൽ സീറ്റ് വർദ്ധനവ്.
ഇതിനുപരിയായി ആവശ്യപ്പെടുന്ന എയ്ഡഡ്
സ്‌കൂളുകൾക്ക് 10 ശതമാനം കൂടി മാർജിനൽ
സീറ്റ് വർദ്ധനവ്.
കൊല്ലം, എറണാകുളം,തൃശ്ശൂർ എന്നീ മൂന്ന്
ജില്ലകളിൽ എല്ലാ സർക്കാർ,എയ്ഡഡ് ഹയർ
സെക്കണ്ടറി സ്‌കൂളുകളിലും 20 ശതമാനം
മാർജിനൽ സീറ്റ് വർദ്ധനവ്
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ചേർത്തല
താലൂക്കുകളിലെ എല്ലാ സർക്കാർ,എയ്ഡഡ്
ഹയർസെക്കണ്ടറി സ്‌കൂളുകളിലും 20 ശതമാനം
മാർജിനൽ സീറ്റ് വർദ്ധനവ്
മറ്റ് മൂന്ന് ജില്ലകളായ പത്തനംതിട്ട, കോട്ടയം,
ഇടുക്കി എന്നീ ജില്ലകളിൽ മാർജിനൽ സീറ്റ്
വർദ്ധനവ് ഇല്ല.
രണ്ടായിരത്തി ഇരുപത്തി രണ്ട് – ഇരുപത്തി മൂന്ന് അധ്യയന വർഷം താൽക്കാലികമായി അനുവദിച്ച 77 ബാച്ചുകളും ഷിഫ്റ്റ് ചെയ്ത 4 ബാച്ചുകളും
കൂടി ചേർന്ന 81 ബാച്ചുകളും രണ്ടായിരത്തി
ഇരുപത്തി മൂന്ന് – ഇരുപത്തി നാല് അധ്യയന
വർഷം താൽക്കാലികമായി അനുവദിച്ച 97
ബാച്ചുകളും
ഷിഫ്റ്റ് ചെയ്ത 14 ബാച്ചുകളും കൂടി ചേർന്ന നൂറ്റി പതിനൊന്ന് ബാച്ചുകളും രണ്ടായിരത്തി
ഇരുപത്തി നാല് – ഇരുപത്തിയഞ്ച് അധ്യയന വർഷം താൽക്കാലികമായി അനുവദിച്ച
138 ബാച്ചുകളും ഈ വർഷം കൂടി തുടരുന്നതാണ്.
മാർജിനൽ സീറ്റ് വർദ്ധനവിലൂടെ ലഭ്യമാകുന്ന
ആകെ സീറ്റുകൾ – അറുപത്തി നാലായിരത്തി നാൽപത് (64,040)
താൽക്കാലിക ബാച്ചുകളിലൂടെ ലഭ്യമാകുന്ന
ആകെ സീറ്റുകൾ പതിനേഴായിരത്തി ഇരുന്നൂറ്റി തൊണ്ണൂറ് (17,290)
മാർജിനൽ സീറ്റ് വർദ്ധനവിലൂടെയും താൽക്കാലിക ബാച്ചുകളിലൂടെയും ലഭ്യമാകുന്ന ആകെ സീറ്റുകൾ എൺപത്തിയൊന്നായിരത്തി മുന്നൂറ്റി മുപ്പത് (81,330)
സംസ്ഥാന തലത്തിൽ പ്ലസ്‌വൺ
പ്രവേശനത്തിന് ലഭ്യമായ സീറ്റുകൾ
ഹയർസെക്കണ്ടറി മേഖലയിലെ ആകെ സീറ്റുകൾ – നാല് ലക്ഷത്തി നാൽപത്തിയൊന്നായിരത്തി എണ്ണൂറ്റി എൺപത്തിയേഴ് (4,41,887)
വൊക്കേഷണൽ ഹയർസെക്കണ്ടറി മേലയിലെ ആകെ സീറ്റുകൾ മുപ്പത്തി മൂവായിരത്തി മുപ്പത് (33,030)
പ്ലസ്‌വൺ പഠനത്തിന് ആകെ ലഭ്യമായ സീറ്റുകൾ നാല് ലക്ഷത്തി എഴുപത്തി നാലായിരത്തി തൊള്ളായിരത്തി പതിനേഴ് (4,74,917)
ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി മേഖലയിലെ സീറ്റുകൾക്ക് പുറമേ
ഉപരിപഠനത്തിന് ലഭ്യമായ സീറ്റുകൾ ഐ.റ്റി.ഐ മേലയിലെ ആകെ സീറ്റുകൾ അറുപത്തിയൊന്നായിരത്തി നാന്നൂറ്റി ഇരുപത്തിയൊമ്പത് (61,429)
പോളിടെക്‌നിക്ക് മേഖലയിലെ ആകെ സീറ്റുകൾ ഒമ്പതിനായിരത്തി തൊള്ളായിരത്തി തൊണ്ണൂറ് (9,990)
എല്ലാ മേഖലകളിലുമായി ഉപരിപഠനത്തിന്
ലഭ്യമായ ആകെ സീറ്റുകൾ അഞ്ച് ലക്ഷത്തി നാൽപത്തിയാറായിരത്തി മുന്നൂറ്റി മുപ്പത്തിയാറ് (5,46,336)
ഹയർസെക്കണ്ടറി ഏകജാലക പ്രവേശനം 2025
2025 മേയ് 14 മുതൽ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.
അപേക്ഷകർക്ക് സ്വന്തമായോ,അല്ലെങ്കിൽ
പത്താം തരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ
കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും അതുപോലെ തന്നെ ആ പ്രദേശത്തെ ഗവണ്മെന്റ്/എയ്ഡഡ് ഹയർസെക്കണ്ടറി
സ്‌കൂളുകളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്തി പ്ലസ് വൺ പ്രവേശനത്തിനുള്ള
അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.
അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനുള്ള അവസാന തീയതി മേയ് 20 ആയിരിക്കുന്നതാണ്.
*ഏകജാലക അഡ്മിഷൻ ഷെഡ്യൂൾ*
ട്രയൽ അലോട്ട്‌മെന്റ് തീയതി : മേയ് 24
ആദ്യ അലോട്ട്‌മെന്റ് തീയതി : ജൂൺ 2
രണ്ടാം അലോട്ട്‌മെന്റ് തീയതി : ജൂൺ 10
മൂന്നാം അലോട്ട്‌മെന്റ് തീയതി : ജൂൺ 16
മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി 2025 ജൂൺ 18 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കുന്നതാണ്.
മുൻ വർഷം ക്ലാസ്സുകൾ ആരംഭിച്ചത് ജൂൺ 24 ന് ആയിരുന്നു. മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച്‌സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി 2025 ജൂലൈ
23 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കുന്നതായിരിക്കും.
പട്ടിക ജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ആറ് (6) മോഡൽ റെസിഡെൻഷ്യൽ ഹയർസെക്കണ്ടറി സ്‌കൂളുകളിലെ പ്രവേശനം ഈ വർഷം മുതൽ ഏകജാലക സംവിധാനത്തിലൂടെ ആയിരിക്കും. പ്രസ്തുത സ്‌കൂളുകളിലേയ്ക്ക് ഒറ്റ അപേക്ഷ ഓൺലൈനായി സ്വീകരിച്ച് നിർദ്ദിഷ്ട പ്രവേശന ഷെഡ്യൂൾ പ്രകാരം അലോട്ട്‌മെന്റ് പ്രക്രിയയിലൂടെ പ്രവേശനം സാധ്യമാക്കുന്നതാണ്.
ഹയർ സെക്കണ്ടറി പ്രവേശനത്തിന് വേണ്ടിയിട്ടുള്ള പ്രോസ്‌പെക്ടസ് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് ഉത്തരവായിട്ടുണ്ട്.
ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രോസ്‌പെക്ടസുകൾ ഒന്നിച്ച് പ്രസിദ്ധീകരിക്കുന്നതാണ്.
*രണ്ടാം വർഷ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാഫല പ്രഖ്യാപനം*
രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിർണ്ണയം പൂർത്തിയായിട്ടുണ്ട്.
ടാബുലേഷൻ പ്രവൃത്തികൾ നടന്നു വരികയാണ്.
നാലു ലക്ഷത്തി നാൽപത്തി നാലായിരത്തി
എഴുന്നൂറ്റി ഏഴ് വിദ്യാർത്ഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്.
മെയ് 14 ന് ബോർഡ് മീറ്റിംഗ് കൂടി മെയ് 21 ന് പരീക്ഷാ ഫലംn പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടി കൾ സ്വീകരിച്ചു വരുന്നു.
ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിർണയം നടന്നു വരികയാണ്.
നാല് ലക്ഷത്തി പതിമൂവായിരത്തി അഞ്ഞൂറ്റി എൺപത്തിയൊമ്പത് വിദ്യാർത്ഥികളാണ് ഒന്നാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്.
ടാബുലേഷൻ പ്രവൃത്തികൾ പൂർത്തിയാക്കി ഒന്നാം വർഷ പരീക്ഷാ ഫലം ജൂൺ മാസം പ്രസിദ്ധീകരിക്കുന്നതാണ്.
*ഡൽഹി സന്ദർശനം*
I
ഡൽഹിയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രദാനുമായി കൂടിക്കാഴ്ച നടത്തി.
എൻ.സി.ഇ.ആർ.ടി. യുടെ ജനറൽ കൗൺസിൽ യോഗത്തിലും പങ്കെടുത്തു.
രണ്ട് സന്ദർഭങ്ങളിലും കേരളത്തിന്റെ ആവശ്യങ്ങളും ആശങ്കകളും വ്യക്തമാക്കി.
കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ കേന്ദ്രവിഹിതം ലഭ്യമാക്കുന്നതിൽ വലിയ പ്രതിസന്ധിയാണ് നിലവിലുള്ളത്.
മൊത്തം ആയിരത്തി അഞ്ഞൂറ് കോടി ഇരുപത്തി ഏഴ് ലക്ഷം രൂപ കേന്ദ്രം കേരളത്തിന് നൽകേണ്ടതായിട്ടുണ്ട്.
എസ്.എസ്.കെ. ലഭ്യമാക്കാനുള്ള രണ്ടായിരത്തി ഇരുപത്തിനാല് – ഇരുപത്തിയഞ്ചിലെ കുടിശ്ശികയായ അഞ്ഞൂറ്റി പതിനാല് കോടി അമ്പത്തി നാല് ലക്ഷം രൂപ രണ്ടായിരത്തി ഇരുപത്തിമൂന്ന് – ഇരുപത്തി നാലിലെ കുടിശ്ശികയായ ഇരുന്നൂറ്റി എഴുപത്തിയാറ് കോടി രൂപ
രണ്ടായിരത്തി ഇരുപത്തിയഞ്ച് – ഇരുപത്തിയാറിൽ ലഭിക്കേണ്ട മുന്നൂറ്റി തൊണ്ണൂറ്റി രണ്ട് കോടി എഴുപത്തി മൂന്ന് ലക്ഷം രൂപ
പി.എം. ശ്രീ. വിഹിതമായ രണ്ടായിരത്തി ഇരുപത്തിയഞ്ച് – ഇരുപത്തിയേഴിലെ മുന്നൂറ്റി പതിനെട്ട് കോടി രൂപ എന്നിവയാണ് ലഭിക്കാനുള്ളത്.
പി.എം. ശ്രീ. ധാരണാപത്രത്തിൽ ഒപ്പു വെയ്ക്കാത്തതിനാൽ ഫണ്ട് തടഞ്ഞു വെച്ചിരിക്കുകയാണ്.
എന്നാൽ ഇക്കാര്യം രേഖാമൂലം നൽകാൻ കേന്ദ്ര സർക്കാർ തയ്യാറല്ല.
ഇക്കാര്യത്തിൽ തമിഴ്‌നാടുമായി യോജിച്ച നീക്കം നടത്താനുള്ള സാധ്യതകൾ തേടുകയാണ് കേരളം.
താമസിയാതെ തന്നെ ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ ആലോചിക്കുന്നുണ്ട്.
*സംസ്ഥാനത്ത് പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ സമഗ്ര ശിക്ഷാ കേരളത്തിന്റെ നേതൃത്വത്തിൽ 210 നൈപുണി പരിശീലന കേന്ദ്രങ്ങൾ*
സംസ്ഥാനത്തെ യുവജനങ്ങളുടെ തൊഴിൽ നൈപുണി വികസിപ്പിക്കുന്നതിനും അവരെ
ആധുനിക തൊഴിൽ മേഖലകളിൽ തൊഴിൽ സജ്ജരാക്കുന്നതിനുമായി പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളത്തിന്റെ നേതൃത്വത്തിൽ സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററുകളുടെ
ഒരു ശൃംഖല ആരംഭിക്കുകയാണ്.
സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി 210 സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററുകളുടെ പ്രവർത്തനം സംബന്ധിച്ച പ്രോസ്‌പെക്ടസ് ഇന്ന് പ്രകാശനം ചെയ്യുകയുണ്ടായി.
210 എസ് ഡി സി കളിലായി 420 നൈപുണി
പരിശീലന ബാച്ചുകളാണ് ആരംഭിക്കുന്നത്.
ഓരോ ബാച്ചിലും 25 പേർക്ക് പ്രവേശനം
ലഭിക്കും. ഇങ്ങനെ ആദ്യ ബാച്ചിൽ തന്നെ പതിനായിരത്തി അഞ്ഞൂറ് പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കാനുതകുന്ന കോഴ്‌സുകളാണ് ആരംഭിക്കുന്നത്.
പരമ്പരാഗത തൊഴിൽ കോഴ്‌സുകളിൽ നിന്ന് വിഭിന്നമായി തികച്ചും ആധുനികമായ തൊഴിൽ മേഖലകളെ പ്രതിനിധീകരിക്കുന്ന കോഴ്‌സുകളാണ് എസ് ഡി സി കളിൽ നൽകുന്നത്.
ദേശീയ യോഗ്യതാ രജിസ്റ്ററിൽ ഉൾപ്പെടുത്തിയ കോഴ്‌സുകളാകയാൽ കേന്ദ്ര സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റുകളാകും പരിശീലന ശേഷം ലഭിക്കുക. ഓരോ സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററിനും പരിശീലനത്തിനും ഉപകരണങ്ങൾക്കുമായി
ഇരുപത്തിയൊന്ന് ലക്ഷത്തി അമ്പതിനായിരം രൂപ വീതം ആകെ നാൽപത്തിയഞ്ച് കോടിയിൽപരം രൂപ ഇതിനായി നൽകിയിട്ടുണ്ട്.
2025 മെയ് 8 ആം തിയ്യതി മുതൽ 210 സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററുകളിൽ നിന്നും അപേക്ഷാ ഫോറം സൗജന്യമായി ലഭിക്കും. സമഗ്ര ശിക്ഷാ കേരളത്തിന്റെ വെബ് സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത അപേക്ഷകളും
ഉപയോഗിക്കാവുന്നതാണ്.
പൂരിപ്പിച്ച അപേക്ഷകൾ ആവശ്യമായ രേഖകളുടെ പകർപ്പുകൾ സഹിതം 2025 മെയ് 15 വരെ എസ് ഡി സികളിൽ സമർപ്പിക്കാവുന്നതാണ്.
മെയ് 16, 17 തീയതികളിൽ ഇന്റർവ്യൂ നടത്തും. 2025 മെയ് 21 ന് പരിശീലന ക്ലാസുകൾ ആരംഭിക്കും.
സ്‌കൂൾ വെക്കേഷൻ കാലത്ത് ആഴ്ചയിൽ
5 ദിവസം പരിശീലനമുണ്ടായിരിക്കും.
തുടർന്ന് ശനി, ഞായർ ദിവസങ്ങളിലും പൊതു/ പ്രാദേശിക അവധി ദിവസങ്ങളിലുമായിരിക്കും
പരിശീലനം. പരിശീലന ശേഷം കോഴ്‌സ് വിജയിക്കുന്നവർക്ക് തൊഴിൽ മേഖലകളിലൂടെയും വിജ്ഞാന കേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയും തൊഴിൽ
ലഭിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതാണ്.
*വിദ്യാഭ്യാസ കലണ്ടർ*
സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ മേഖലയിലെ വിദ്യാലയങ്ങളിൽ പ്രവൃത്തി ദിനങ്ങൾ സംബന്ധിച്ച് പഠിക്കുന്നതിനായി ബഹുമാനപ്പെട്ട കേരള ഹൈക്കോടതി നിർദ്ദേശം അനുസരിച്ച് അഞ്ചംഗ വിദഗ്ധ സമിതിയെ സർക്കാർ 2025 ജനുവരി
30 ന് നിയോഗിച്ചു. ഈ സമിതി വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ, സ്‌കൂൾ കൗൺസിലേഴ്‌സ് തുടങ്ങിയവരുമായി ആശയ വിനിമയം നടത്തി സമയബന്ധിതമായി റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുകയാണ്. ഈ റിപ്പോർട്ട് സർക്കാർ വിശദമായി പരിശോധിച്ചതിനു ശേഷം ഈ വരുന്ന അക്കാദമിക വർഷംതന്നെ നടപ്പിലാക്കുന്ന കാര്യം ആലോചിക്കും.എസ്.സി.ഇ.ആർ.ടി. യുടെ നേതൃത്വത്തിൽ കേരള കേന്ദ്ര സർവകലാശാല വിദ്യാഭ്യാസ വിഭാഗം മേധാവി പ്രൊഫസർ വി പി ജോഷിത്,
അഡോളസെന്റ് ആന്റ് മെന്റൽ ഹെൽത്ത് സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോക്ടർ അമർ എസ് ഫെറ്റിൽ, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രൊഫസർ ഡോക്ടർ ദീപ ഭാസ്‌കരൻ, കൈറ്റിലെ സീനിയർ കൺസൾട്ടന്റ് ഡോക്ടർ പി കെ ജയരാജ്, എസ് സി ഇ ആർ ടി മുൻ റിസർച്ച് ഓഫീസർ ഡോക്ടർ എൻ പി നാരായണനുണ്ണി തുടങ്ങിയവരായിരുന്നു സമിതി അംഗങ്ങൾ.
*ഹയർ സെക്കന്ററി സ്ഥലം മാറ്റവും നിയമനവും*
ഹയർ സെക്കന്ററി സ്ഥലം മാറ്റവും നിയമനവും നേരത്തെ പ്രഖ്യാപിച്ച പോലെ കൈറ്റിന്റെ കൂടെ മേൽനോട്ടത്തിൽ മെയ് 31 നകം പൂർത്തീകരിക്കാനുള്ള നടപടികൾ സ്വീകരിച്ചു. അധ്യാപകർ വ്യക്തിഗത വിവരങ്ങൾ നൽകുന്നതിൽ വരുത്തുന്ന തെറ്റുകൾ ട്രാൻസ്ഫർ
പ്രക്രിയയെ ബാധിക്കുന്ന സാഹചര്യം
ഒഴിവാക്കാൻ ഈ വർഷം ഏപ്രിൽ 7 മുതൽ 16 വരെ ഇതിനായി സമയം നൽകി.
പിന്നീട് സമയം ഏപ്രിൽ 21 വരെ ദീർഘിപ്പിച്ചു.
ഈ സമയപരിധിയിലും വ്യക്തി വിവരങ്ങൾ
കൃത്യമായി നൽകാത്ത അധ്യാപകർക്ക് ആദ്യം ഏപ്രിൽ 28നും 29നും പിന്നീട് ഏപ്രിൽ 30 നും മെയ് 2നും ഹെൽപ്പ് ഡെസ്‌കിൽ നേരിട്ട് വന്ന് തിരുത്താൻ അവസരം നൽകി. നാന്നൂറിലധികം അധ്യാപകരാണ് ഇപ്രകാരം
നേരിട്ട് വന്ന് തിരുത്തിയത്.ഇതിനു പുറമെ ഇപ്രാവശ്യം ആദ്യമായി കൃത്യമായ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ
പ്രിൻസിപ്പൽമാർക്ക് സൗകര്യമേർപ്പെടുത്തി.
ഇതോടെ ജില്ലകളിലെ വിവിധ സ്‌കൂളുകളിൽ വിവിധ വിഷയങ്ങളിൽ ലഭ്യമായ ഒഴിവുകൾ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പോർട്ടലിൽ കൈറ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഇപ്രാവശ്യം ആദ്യമായി ട്രാൻസ്ഫറുമായി
ബന്ധപ്പെട്ട അധ്യാപകരുടെ പരാതികൾ
പരിശോധിച്ച് മൂന്ന് ദിവസത്തിനകം തീരുമാനമെടുക്കാൻ ഒരു സമിതിയെയും സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. പൂർണ സുതാര്യത ഉറപ്പാക്കിയും ആക്ഷേപങ്ങൾക്കിടയാക്കാതെയുമാണ് ഈ പ്രവർത്തനങ്ങളെല്ലാം നടന്നു വരുന്നത് എന്ന് കാണാവുന്നതാണ്.മെയ് 3 വരെയാണ് ട്രാൻസ്ഫറിന് അപേക്ഷിക്കാൻ സമയം നൽകിയിരുന്നത്.
ഇതിന്റെ ഭാഗമായി 8204 അധ്യാപകരുടെ
അപേക്ഷകളാണ് പ്രിൻസിപ്പൽമാർ
അംഗീകരിച്ച് അയച്ചത്.
ഇതിൽ മുന്നൂറ്റി അമ്പത്തിയേഴ് അപേക്ഷകർ അനുകമ്പാർഹമായ മുൻഗണന ലഭിക്കേണ്ട വിഭാഗത്തിലാണ് അപേക്ഷിച്ചിരിക്കുന്നത്. ഇവരുടെ അപേക്ഷകൾ പ്രത്യേക മെഡിക്കൽ ബോർഡ് പരിശോധിക്കും.
മെയ് 19 നുള്ളിൽ പ്രൊവിഷണൽ ട്രാൻസ്ഫർ ലിസ്റ്റ് പ്രസിദ്ധീകരിക്കും.
ഇത് പരിശോധിക്കാൻ ഒരാഴ്ച സമയം നൽകിയശേഷം അന്തിമ സ്ഥലം മാറ്റപ്പട്ടിക മെയ് 26 ഓടെ പ്രസിദ്ധീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.
*കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ വിധി*
രണ്ടായിരത്തി ഇരുപത്തി മൂന്ന് – ഇരുപത്തി നാല് സ്റ്റാഫ് ഫിക്‌സേഷനുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടർ 2025 മാർച്ച് 11 ന് ഇറക്കിയ ടീച്ചർമാരുടെ ട്രാൻസ്ഫർ ഓർഡർ റദ്ദാക്കിയ കെ.എ.റ്റി. യുടെ വിധി ശ്രദ്ധയിൽപ്പെട്ടു. അതിന്റെ വിശദാംശങ്ങളിലേയ്ക്ക് ഞാൻ
പോകുന്നില്ല. സർക്കാർ സുതാര്യമായ മാനദണ്ഡങ്ങൾ പാലിച്ച് നടപ്പാക്കുന്ന സ്ഥലംമാറ്റം ട്രൈബ്യൂണൽ റദ്ദാക്കുന്നതിനെതിരെ
ഹൈക്കോടതിയിൽ ഒ.പി. ക്യാറ്റ് (OPKAT)
ഫയൽ ചെയ്യാൻ അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
അതുപോലെ ഇതുമായി ബന്ധപ്പെട്ട ചില
കാര്യങ്ങൾ പറയുകയാണെങ്കിൽ, സ്ഥലംമാറ്റം ജൂൺ 1 ന് മുമ്പ് പൂർത്തിയാക്കണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കേണ്ടത് സർക്കാറാണ് എന്നാണ് എനിക്ക് സൂചിപ്പിക്കാനുള്ളത്.