നെയ്യാറ്റിൻകര : കേരള ഗവ. കോൺട്രാക്ടഴ്സ് ഫെഡറേഷൻ നെയ്യാറ്റിൻകര താലൂക്ക് സമ്മേളനം നടത്തി. നെയ്യാറ്റിൻകര ടൗൺ ഹാളിൽ കൂടിയ താലൂക്ക് സമ്മേളനം ഉദ്ഘാടനം എം.എൽ.എ കെ. ആൻസലൻ നിർവഹിച്ചു. കേരളത്തിലെ PWD ഇറിഗേഷൻ LSGD മേഖലകളിലെ കോൺട്രാക്ട്ർമാർക്ക് താങ്ങും തണലുമായി പ്രവർത്തിക്കുന്ന സംഘടനയാണ് കേരള ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷൻ ( KGCF) കരാർ മേഖല നിലവിൽ ഗുരുതരമായ പ്രശ്നങ്ങൾ അഭിമുഖീകരിക്കുകയാണ്. കോൺട്രാക്ടർമാരുടെ ജീവിതനിലവാരം ദുരിതപൂർണ്ണമായി തുടരുന്നു. റേറ്റ് റിവിഷൻ 2024 ലെ DS R നടപ്പിലാക്കൽ നിർമ്മാണ വസ്തുക്കളുടെ വിലവർദ്ധനവ് അടിക്കടിയുള്ള ട്രഷറി നിയന്ത്രണങ്ങൾ എന്നീ വിവിധ പ്രശ്നങ്ങളാണ് കരാറുകാർ നേരിടേണ്ടിവരുന്നത്.
ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഏക്കാലത്തും സന്ധിയില്ലാസമരങ്ങളിൽ ഏർപ്പെട്ട് കരാറുകാർക്ക്അവരുടെ പ്രശ്നങ്ങൾ പലതും നേടിയെടുക്കാൻ സാധിച്ചിട്ടുള്ള സംഘടനയാണ് കേരള ഗവർണമെന്റ് കോൺട്രാക്ടേഴ്സ് ഫെഡറേഷൻ . LSGD മേഖലയിലെ കരാർക്കാർക്ക് എസ് സ്റ്റിമേറ്റ് തുകയാണ് ഇതിനുമുമ്പ് അനുവദിച്ച് കൊണ്ടിരുന്നത്. കേരള ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷന്റെ നിരന്തമായ ഇടപെടൽ കൊണ്ട് 10% വർദ്ധനവ് വരുത്താൻ സംഘടനക്ക് കഴിഞ്ഞിട്ടുണ്ട്. 2018 ൽ നടന്ന മാനുവൽ പരിഷ്കരണത്തിലൂടെ ചെറുകിട ഇടത്തരം കരാറുകാരെ ഇല്ലാതാക്കാൻ ഉദ്യേഗസ്ഥ തലത്തിൽ നടന്ന ഗുഢനീക്കം കരാറുകാരുടെ ശക്തമായ സംഘടനാസംവിധാനത്തിലൂടെ പരിഹാരമുണ്ടാക്കാൻ സാധിച്ചു. കരാറുകാർ മരണപ്പെട്ടാൽ സംഘടന രൂപം നൽകിയ സോഷ്യൽ സെക്യൂരിറ്റി സ്കീമിൽ അംഗമാകുന്ന 60 വയസ്സ് പൂർത്തിയാകുന്ന ഓരോ അംഗത്തിനും 5 ലക്ഷം രൂപയുടെ ധനസഹായം കൊടുത്തുവരുന്നതും ഈ സംഘടനയുടെ നേട്ടങ്ങളിൽ ഒന്നാണ്.
സമ്മേളന ചടങ്ങിൽ നെയ്യാറ്റിൻകര മുൻസിപ്പൽ ചെയർമാൻ പി.കെ. രാജ്മോഹനൻ , സ്വാഗത സംഘം ചെയർമാൻ ശ്രീ. എൻ വർദ്ധനൻ , സ്വാഗത സംഘം കൺവീനർ കണ്ണറവിള സുരേന്ദ്രൻ , സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ( KGCF) കെ.ജെ. വർഗ്ഗീസ് , സംസ്ഥാന സെക്രട്ടറി വി ഒ. മഹേഷ് , തിരു: ജില്ലാ പ്രസിഡന്റ് പി. മോഹൻകുമാർ , തിരു: ജില്ലാ സെക്രട്ടറി സി. രാധകൃഷ്ണകുറുപ്പ്, സംസ്ഥാനകമ്മിറ്റി അംഗളായ ചിരാണിക്കര സുരേഷ് , അബ്ദുൾ കലാം, കാലടി ശശികുമാർ , ജി. പ്രഭാകരൻ , എൽ.ആർ. ലക്ഷ്മൺ , ജില്ലാ വൈസ് പ്രസിഡന്റ് കണ്ണറവിള സുരേന്ദ്രൻ ,എസ്. ഹരിദാസൻ നായർ , ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ എം.എസ് റാം , ഡി. വിൽഫർ രാജ് എന്നിവർ പങ്കെടുത്തു.