18/9/22
തിരുവനന്തപുരം :ഒരൊറ്റ ദിവസം കൊണ്ട് അനൂപ് കോടീശ്വരൻ. കേരള സർക്കാരിന്റെ തിരുവോണ ബംബർ അനന്ത പുരത്തിന് സ്വന്തം.ഓട്ടോ ഡ്രൈവറായി ജോലി നോക്കുകയാണ് അനൂപ്. പിതൃസഹോദരിയുടെ മകള്‍ സുജയ ലോട്ടറി ഏജന്‍സി ജീവനക്കാരിയാണ്. ഈ സഹോദരിയില്‍ നിന്നാണ് അനൂപ് ഇന്നലെ സന്ധ്യയ്‌ക്ക് ടിക്കറ്റ് എടുത്തത്. വീട്ടില്‍ അമ്മയും ഭാര്യയും മകനുമുണ്ട്.
സെപ്‌തംബര്‍ 17ന് വൈകിട്ട് ആറര മണിയ്‌ക്ക് ശേഷമാണ് ഈ ടിക്കറ്റ് തലസ്ഥാനത്തെ പഴവങ്ങാടിയില്‍ വിറ്റുപോയത്. TJ 750605 എന്ന ടിക്കറ്റാണ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനത്തിന് അര്‍ഹമായത്. തങ്കരാജ് എന്ന ഏജന്റ് വഴിയാണ് ടിക്കറ്റ് വിറ്റത്.
കോട്ടയത്ത് വിറ്റ ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ അഞ്ച് കോടി ലഭിച്ചത്. മീനാക്ഷി ലക്കി സെന്ററാണ് ഈ ടിക്കറ്റ് വിറ്റത്. ഇവരുടെ പാലായിലെ ബ്രാഞ്ചില്‍ നിന്നാണ് ഈ ടിക്കറ്റ് വിറ്റത്. ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് ഒന്നാം സമ്മാനം നറുക്കെടുത്തത്. ടിക്കറ്റിന് പിന്നില്‍ ഒപ്പിടുന്നയാള്‍ക്കാണ് സമ്മാനത്തിന് യോഗ്യത. 500 രൂപ വിലയുള്ള ഓണം ബമ്ബറിന്റേത് റെക്കോര്‍ഡ് വില്‍പ്പനായിരുന്നു. 67.5ലക്ഷം ടിക്കറ്റ് വില്‍പ്പനയ്ക്ക് എത്തിച്ചതില്‍ ഇന്നലെ വൈകിട്ട് ആറുവരെ 66.5ലക്ഷം ടിക്കറ്റും വിറ്റുപോയി.കഴിഞ്ഞ വര്‍ഷം ഇത് 54 ലക്ഷമായിരുന്നു.
25 കോടിയുടെ ഒന്നാം സമ്മാനമടിച്ചാല്‍ 15.75 കോടി രൂപ ജേതാവിന് ലഭിക്കും. 2.5കോടി രൂപ ഏജന്റ് കമ്മീഷനും 30 ശതമാനം നികുതിയും കിഴിച്ചുള്ള തുകയാണിത്. രണ്ടാംസമ്മാനം അഞ്ച് കോടിരൂപ ഒരാള്‍ക്ക്. മൂന്നാംസമ്മാനം ഒരുകോടിരൂപ വീതം പത്ത് പേര്‍ക്ക്. ആകെ 126 കോടി രൂപയുടെ സമ്മാനങ്ങള്‍. ഒന്നാംസമ്മാനാര്‍ഹമായ ടിക്കറ്റിന്റെ ബാക്കി 9 പരമ്പരയിലുള്ള അതേ നമ്പർ ടിക്കറ്റുകള്‍ക്ക് 5 ലക്ഷംരൂപ വീതം ഒന്‍പത് പേര്‍ക്ക് സമാശ്വാസ സമ്മാനം ലഭിക്കും.