25/8/23
തിരുവനന്തപുരം :അംഗീകൃത എംഎസ്സി ബിരുദമില്ലാത്തവരെ രാഷ്ട്രീയ സ്വാധീനത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സീനിയർ സയൻറിഫിക് അസിസ്റ്റൻറ്മാരായി ഉദ്യോഗകയറ്റം നൽകി നിയമിക്കാൻ തിരക്കിട്ട് നീക്കമെന്ന് ആക്ഷേപം.
സുവോളജി, കെമിസ്ട്രി വിഷയങ്ങളിൽ ബിരു ദാനന്തര ബിരുദമുള്ളവർക്ക് മാത്രമേ ഈ നിയമനം നൽകാൻ പാടുള്ളൂവെന്ന് വിശേഷാൽ ചട്ടത്തിൽ (special rule) വ്യവസ്ഥ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തുള്ള സർവകലാശാലകളിൽ നിന്ന് വിദൂര വിദ്യാഭ്യാസത്തിലൂടെ നേടിയ ബിരുദമോ ബിരുദാനന്തര ബിരുദമോ കേരളത്തിലെ ഒരു സർവകലാശാലകളും അംഗീകരിക്കാത്തതിനാൽ പിഎസ്‌സി ക്കും അത്തരം ബിരുദങ്ങൾ പരിഗണിക്കാനാവില്ല. അതുകൊണ്ട് തന്നെ PSC അംഗത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിപ്പാർട്ട്മെൻറ് പ്രമോഷൻ കമ്മിറ്റി(DPC) തള്ളിക്കളഞ്ഞവരുടെ ഉദ്യോഗകയറ്റമാണ് സർക്കാർ പുന പരിശോധിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
അംഗീകൃത യൂണിവേഴ്സിറ്റി ബിരുദം എന്ന് വ്യവസ്ഥ ചെയ്യാത്തതുകൊണ്ട് സംസ്ഥാനത്തിന് പുറത്തുള്ള സർവ്വകലാശാലകളുടെ ഏത് ബിരുദവും യോഗ്യതയായി കണക്കാക്കാമെന്ന വിചിത്രവാദമാണ് സർക്കാർ പുതുതായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സർക്കാരിൻറെ ഉത്തരവിന് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്‍റെ അംഗീകാരം വാങ്ങിക്കൊണ്ട് ഡിപിസി വീണ്ടും കൂടു വാനാണ് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിരിക്കുത്.
വിദൂര വിദ്യാഭ്യാസത്തിലൂടെ സയൻസ് പ്രാക്ടിക്കൽ പരീക്ഷകൾ കൂടാതെ നേടിയ ബിരുദങ്ങൾ
സംസ്ഥാനത്തെ ഒരു സർവ്വകലാശാലകളും അംഗീകരിചിട്ടില്ലാത്തസാഹചര്യത്തിൽ അത്തരം ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും യോഗ്യതകളുടെ അടിസ്ഥാനത്തിൽ മാത്രമേ സയന്റിഫിക് അസിസ്റ്റന്റ് പ്രമോഷൻ നൽകാൻ പാടുള്ളൂവെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നിവേദനം നൽകി.