ബാലരാമപുരം :കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ സംസ്ഥാന സമ്മേളത്തിൻ്റെ മുന്നോടിയുള്ള സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ചു. തിരുവനന്തപുരം വെങ്ങന്നൂർ പൗർണികാവിലാണ് സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ചത്. സമ്മേളനം മുൻ ഡിജിപി . ടി . പി സെൻകുമാർ ഉദ്ഘാടനം ചെയ്തു.
മെയ് ആദ്യവാരമാണ് കേരള ക്ഷേത്ര സംരക്ഷണ സമിതി സമ്മേളനം. സംസ്ഥാന സമ്മേളനത്തിൻ്റെ മുന്നോടിയായിട്ടുള്ള സെമിനാർ 17-ാം തീയതി തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ ചെങ്കോട്ടണം മഠാപതി ഉദ്ഘാടനം ചെയ്യും. ലഹരിക്കെതിരെയുള്ള പ്രോഗ്രാമുകളും നിരവധി സെമിനാറുകൾ, മഹിളാ സമ്മേളനങ്ങൾ , പൊതുസമ്മേളനങ്ങൾ , ശോഭയാത്ര എന്നീ സംഘടിപ്പിക്കും കേരളത്തിൽ ഹിന്ദു സമൂഹം നേരിടുന്ന പ്രശ്നങ്ങൾ എന്നീവ സമ്മേളനത്തിൽ ചർച്ചയാക്കും.
സാംസ്കാരിക ചടങ്ങിൽ സംസ്ഥാന ഉപാധ്യക്ഷൻ ജി.കെ സുരോഷ്, ജില്ലാ അധ്യക്ഷൻ മുക്കംപാലമൂട് രാധകൃഷ്ണൻ, ലക്ഷ്മി പ്രീയ, മഠാപതി മാതാ ശ്രീ പി.റ്റി. രാധ , ഷാജു വോണു ഗോപാൽ , അഭിജിത്ത് എന്നിവർ പങ്കെടുത്തു.