27/6/22
തിരുവനന്തപുരം :നിയമസഭ സമ്മേളനം തുടങ്ങുന്ന ആദ്യ ദിവസമായ ഇന്ന് നിയമസഭയിൽ അപൂർവ മാധ്യമ വിലക്ക്.മാധ്യമങ്ങൾക്ക് മീഡിയ റൂമിൽ മാത്രമേ പ്രവേശനം ഉള്ളൂ.ഭരണപക്ഷത്തിന്റെ വാർത്തകൾ മാത്രമേ റിപ്പോർട്ട് ചെയ്യാവൂ. പ്രതിപക്ഷ പ്രതിഷേധം സഭ ടി വിയിൽ കാണിക്കില്ല.പി ആർ ഡി.നൽകുന്ന ദൃശ്യങ്ങൾ മാത്രമേ റിപ്പോർട്ട് നൽകാൻ പാടുള്ളൂ. പ്രതിപക്ഷ ബഹളമോ, നേതാക്കളുടെ പ്രതിഷേധങ്ങളോ ഒന്നും കാണിക്കേണ്ട എന്നാണ് പി ആർ ഡി യുടെ തീരുമാനം.
സഭയിൽ മാത്രമല്ല പ്രതിപക്ഷനേതാവിന്റെയും, മന്ത്രിമാരുടെയും ഓഫീസിലും മാധ്യമങ്ങൾക്ക് വിലക്കുണ്ട്.മാധ്യമ പ്രവർത്തകർ ഈ വിവരം സ്പീക്കറുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ പരിശോധിക്കാം എന്നാണ് ഓഫീസ് അറിയിച്ചത്.