14/7/22
തിരുവനന്തപുരം :കേരളത്തിൽ കുരങ്ങുപനിയെന്ന് സംശയം. ലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിലാണ്. വൈകുന്നേരം മാത്രമേ പരിശോധന ഫലം ലഭിക്കുകയുള്ളു. അപ്പോൾ മാത്രമേ സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളു എന്ന് ആരോഗ്യമന്ത്രി വീണാജോർജ് പറഞ്ഞു. വിദേശത്ത്നിന്നും വന്ന ആളിനാണ് രോഗ ലക്ഷണം ഉള്ളത്. ആൾ നിരീക്ഷണത്തിലാണ്.
ആശങ്ക വേണ്ടെന്നും, എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കുരങ്ങ് വസൂരി എന്ന പേരിലുള്ള രോഗ ലക്ഷണമാണ് കാണാൻ സാധിക്കുന്നത്. രോഗം പിടിപെട്ടാലും മരണ സാധ്യതയും, വ്യാപന സാധ്യതയും വളരെ കുറവാണെന്നും മന്ത്രി പറഞ്ഞു.