26/9/22
തിരുവനന്തപുരം :നിയമസഭ കയ്യാങ്കളി കേസിൽ എൽ ഡി എഫ് കൺവീനർ ജയരാജന് ഇന്ന് കോടതിയില്‍ ഹാജരാകും. കേസ് പരിഗണിക്കുന്ന തിരുവനന്തപുരം ചീഫ് മജിസ്ട്രേറ്റ് കോടതിയിലാണ് ജയരാജന് ഹാജരാകുക.കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്ന നടപടിക്രമം പൂര്‍ത്തിയാക്കുന്നതിന് വേണ്ടിയാണ് കേസിലെ ഏഴാം പ്രതിയായ ജയരാജന് ഇന്ന് കോടതിയില്‍ എത്തുന്നത്. നേരത്തെ മന്ത്രി വി.ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ കോടതിയില്‍ ഹാജരായപ്പോള്‍ ശാരീരിക അസ്വസ്ഥതകള്‍ ചൂണ്ടിക്കാട്ടി ജയരാജന് വിട്ടുനിന്നിരുന്നു. ഹാജരായവര്‍ കോടതിയില്‍ കുറ്റം നിഷേധിക്കുകയും ചെയ്തിരുന്നു.2015 മാര്‍ച്ച് 13-ന് കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ ശ്രമിച്ച സംഭവുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഹര്‍ജി കോടതി നേരത്തെ തള്ളിയിരുന്നു.