തിരുവനന്തപുരം :1894 ൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി സ്ഥാപിതമായതിന്റെ ഓർമ്മപുതുക്കൾ ദിനമായ അന്താരാഷ്ട്ര ഒളിമ്പിക് ദിനം ഞായറാഴ്ച (ജൂൺ 23) സംസ്ഥാനത്ത് വിപുലമായ പരിപാടികളോടെ ആഘോഷിക്കും. സംസ്ഥാന വ്യാപകമായി ഒരു ലക്ഷം പേർ പങ്കെടുക്കുന്ന ഒളിമ്പിക് ഡേ റൺ സംഘടിപ്പിക്കും. പ്രശസ്തരായ മുൻ കായിക താരങ്ങൾ, വിദ്യാർത്ഥികൾ, എൻ സി സി കേഡറ്റുകൾ, എൻഎസ് എസ് വോളന്റിയർമാർ, വിവിധ സർക്കാർ, പൊതുമേഖല, സ്ഥാപനങ്ങളിലെ ജീവനക്കാർ, പൊലീസ്, എക്സൈസ് സേനാംഗങ്ങൾ, രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ ഒളിമ്പിക് റണ്ണിൽ പങ്കെടുക്കും.
തിരുവനന്തപുരത്ത് 25000ത്തിൽ അധികം പേർ ഒളിമ്പിക് റണ്ണിന്റെ ഭാഗമാകും.
ഒളിമ്പിക് റാലിയുടെ ഉദ്ഘാടനം ബഹു. കേരള ഗവർണർ ശ്രീ. ആരിഫ് മുഹമദ് ഖാൻ നിർവ്വഹിക്കും. ബഹു. വിദ്യാഭ്യാസ മന്ത്രി ശ്രീ.വി. ശിവൻകുട്ടി, ബഹു. ഭക്ഷ്യ സിവിൽ
സപ്ലൈസ് മന്ത്രി ശ്രീ. ജി.ആർ. അനിൽ, ബഹു ചീഫ്സെക്രട്ടറി ശ്രീ. വി. വേണു എന്നിവർ മുഖ്യ പ്രഭാഷണം നടത്തും.
മാനവീയം വീഥിയിൽ ബഹു. ഗവർണർ ശ്രീ. ആരിഫ് മുഹമ്മദ് ഖാൻ വിദ്യാഭ്യാസമന്ത്രി ശ്രി. വി. ശിവൻകുട്ടി, ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ശ്രീ. ജി.ആർ അനിൽ, ബഹു. ചീഫ് സെക്രട്ടറി ശ്രീ. വി. വേണു എന്നിവർ ചേർന്ന് ഒളിമ്പിക് റൺ ഫ്ലാഗ് ഓഫ് ചെയ്യും.സെൻട്രൽ സ്റ്റേഡിയത്തിൽ സമാപിക്കും. ഒളിമ്പിക് റണ്ണിം അകമ്പ ഭാഗമായി ആയിരത്തി അഞ്ഞൂറിലധികം റോളർ സ്കേറ്റിംഗ് താരങ്ങൾ നൽകും. യോഗ, കളരിപ്പയറ്റ്, കരാട്ടേ തുടങ്ങി വിവിധ ആയോധന കലകളും പ്രകടനവും ഒരുക്കിയിട്ടുണ്ട്. വിവിധ പോയിന്റുകളിൽ വിദ്യാർത്ഥികളുടെ മാസ് ഡ്രിൽ,ചിയർ അപ്പ്, ബാൻഡ് മേളം തുടങ്ങിയവയുമുണ്ടാകും.
എല്ലാ ജില്ലകളിലും ജില്ലാ ഒളിമ്പിക് അസോസിയേഷനുകളുടെ നേതൃത്വത്തിൽ 5000, പേർ മുതൽ 10000 പേർ വരെ പങ്കെടുക്കുന്ന ഒളിമ്പിക് റൺ സംഘടിപ്പിക്കും. ഒളിമ്പിക്ക്ദിനാഘോഷങ്ങളുടെ ഭാഗമായിമദ്യംമയക്കുമരുന്ന്, തുടങ്ങിയ സാമൂഹിക വിപത്തുകൾക്കെതിരായ
ബോധവൽക്കരണവും,ഉത്തേജക മരുന്ന് ഉപയോഗം,സ്പോർട്സ് ഫോർ ഓൾ, സ്പോർട്സ് ഫോർ ഹെൽത്ത് തുടങ്ങിയ വിഷയങ്ങളിൽ വിദ്ഗദ്ധർ പങ്കെടുത്ത സെമിനാറുകൾ, വിവിധ കായിക ഇനങ്ങളിലെ ടൂർണമെന്റുകൾ,പ്രചാരണ പരിപാടികൾ എന്നിവ സംഘടിപ്പിച്ചു. വിവിധ ജില്ലകളിലായി നടന്ന പരിപാടികൾ വൻ ജന പങ്കാളിത്തമുണ്ടായിരുന്നു. മുൻകാല കായികതാരങ്ങളും പുതു തലമുറ കായിക താരങ്ങളുമായുള്ള സംഗമങ്ങളും ഒളിമ്പിക് ഡേ ആഘോഷത്തിന്റെ ഭാഗമായി നടന്നു. ആദ്യമായാണ് അന്താരാഷ്ട്ര ഒളിമ്പിക് ദിനത്തിന്റെ ഭാഗമായി ലക്ഷം പേർ പങ്കെടുക്കുന്ന ഒളിമ്പിക് റണ്ണും വിപുലമായ പരിപാടികളും നടക്കുന്നത്.
33ആം പാരിസ് ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായിക താരങ്ങൾക്ക് വിജയാശംസകൾ
നേരുന്നതിന്റെ ഭാഗമായി ചിയർ ഫോർ ഇന്ത്യ
പരിപാടി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കും.വിദ്യാർത്ഥികളും യുവജനങ്ങളും പങ്കെടുക്കുന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്. കേരള ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിൽ കേരള സ്പോർട്സ് കൗൺസിൽ, കായിക യുവജന ക്ഷേമ വകുപ്പ്, ജില്ലാ ഭരണകൂടം എന്നിവയുടെ സഹായത്തോടെയാണ് ഒളിമ്പിക് ദിനാഘോഷങ്ങൾ സംഘടിപ്പിക്കുന്നതെന്ന്
ശ്രീ. വി. സുനിൽ കുമാർ (പ്രസിഡന്റ്, കേരള ഒളിമ്പിക് അസോസിയേഷൻ) “ശ്രീ. രാജീവ് (സെക്രട്ടറി ജനറൽ, കേരള ഒളിമ്പിക് അസോസിയേഷൻ)
ശ്രീ. രഘുചന്ദ്രൻ നായർ ( വൈസ് പ്രസിഡന്റ്, കേരള ഒളിമ്പിക് അസോസിയേഷൻ ശീ. വിജു വർമ്മ ( സെക്രട്ടറി, തിരുവനന്തപുരം ജില്ലാ ഒളിമ്പിക് അസോസിയേഷൻ) ഇവർ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.