1/11/22
കേരള പിറവി ദിനം. സംസ്കാരസമ്പന്നതയുടെയും, കലയുടെയും കേദാരം. മാമലകളുടെ നാട്, എന്റെ നാട്.. അഭിമാനമുണ്ട്..ലോകത്തിന്റെ നെറുകയിൽ വ്യക്തിമുദ്ര പതിപ്പിച്ച മഹാരഥൻ മാരാൽ സമ്പുഷ്ടം.. എന്റെ കേരളം.. എത്ര സുന്ദരം…
മലയാളമെന്ന ഒരൊറ്റ ഭാഷ സ്വത്തത്തിനൊപ്പം ശൈലികള്‍, ആഹാരം, മതേതരത്വം, വിശ്വാസം, കാര്‍ഷികരംഗം തുടങ്ങി കേരളത്തെ വ്യത്യസ്തമാക്കുന്നത് ഒട്ടേറെ വൈവിധ്യങ്ങള്‍ തന്നെയാണ്. 1956 നവംബര്‍ 1ന് വിവിധ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് രൂപീകരിക്കപ്പെട്ടതോടെയാണ് ‘കേരള’മുണ്ടാകുന്നത്. അങ്ങനെയത് കേരളപ്പിറവിയുമായി.
കൊവിഡ്, നിപ, പ്രളയം അടക്കമുള്ള പ്രതിസന്ധികളെ അതിജീവിച്ചുപോന്ന പോയ വര്‍ഷങ്ങള്‍. പ്രയാസങ്ങളെ മറികടന്ന് ഈ നാടെങ്ങനെയുണ്ടായി എന്ന ചിന്ത വീണ്ടുമൊരു ഓര്‍മപ്പെടുത്തല്‍ നല്‍കുകയാണ് കേരളപ്പിറവി വഴി. പലവിധവെല്ലുവിളികള്‍ക്കുമിടയില്‍ നമ്മുടെ സംസ്ഥാനത്തിന്റെ സംസ്‌കാരം, പൈതൃകം, ഭാഷ, സാഹിത്യം, കല എന്നീ മേഖലകളിലെല്ലാം അഭിമാനത്തോടെ പിറക്കുന്നുണ്ട് ഓരോ നേട്ടങ്ങളും. കേരളത്തിന്റെ രാഷ്ട്രീയം, സംസ്‌കാരം, വികസനം, കല തുടങ്ങി ഊറ്റംകൊണ്ട് അഭിമാനിക്കാന്‍ നിരവധിയുണ്ട്.
കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിര്‍വഹിക്കും. മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. മന്ത്രി വിഎന്‍ വാസവന്‍ മുഖ്യപ്രഭാഷണം നടത്തും.