25/5/23
തിരുവനന്തപുരം : പ്ലസ് ടു, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകളുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 3 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിക്കുക.
4,32,436 വിദ്യാര്‍ത്ഥികളാണ് ഹയര്‍സെക്കണ്ടറി ഫലം കാത്തിരിക്കുന്നത്. 28,495 വിദ്യാര്‍ത്ഥികളാണ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷ എഴുതിയത്.
ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം നാല് മണി മുതല്‍ വെബ്‌സൈറ്റുകളിലും മൊബൈല്‍ ആപ്ലിക്കേഷനുകളിലും ഫലം അറിയാം. കഴിഞ്ഞ വര്‍ഷം 83.87 ശതമാനമായിരുന്നു വിജയം. ഇത്തവണ ഗ്രേസ് മാര്‍ക്ക് അനുവദിച്ചിട്ടുണ്ട്.