ഇൻസ്റ്റന്റ് ലോൺ ആപ്പുകൾ കെണിയാണെന്ന മുന്നറിയിപ്പുമായി കേരള പോലീസ്1 min read

3/5/23

തിരുവനന്തപുരം :ഇൻസ്റ്റന്റ് ലോൺ ആപ്പുകൾ ‘പൊല്ലാപ്പായി ‘മാറുമെന്ന് കേരള പോലീസ്. ആപ്പുകളിലൂടെ സ്വകാര്യ വിവരങ്ങൾ കൈക്കലാക്കുകയും അവ ദുരുപയോഗം ചെയ്യുമെന്നും പോലീസ് അറിയിക്കുന്നു

കേരള പോലീസിന്റെ FB പോസ്റ്റ്‌ 

‘ദയവായി ഇതൊന്നു ശ്രദ്ധിക്കണേ !!

” ഇൻസ്റ്റന്റ് ലോൺ ” എന്നാവും വാഗ്ദാനം. അതിനായി നമ്മൾ ചെയ്യേണ്ടതോ ?  ഒരു മൊബൈൽ അപ്ലിക്കേഷൻ അതിൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങൾക്കനുസരിച്ച് ഇൻസ്റ്റാൾ ചെയ്യുക

സൂക്ഷിക്കണം. ഭീമമായ പലിശ നൽകേണ്ടി വരുമെന്നത് മാത്രമല്ല, ഫോണിലെ സ്വകാര്യവിവരങ്ങൾ കൂടി കൈക്കലാക്കുന്ന തരത്തിലുള്ള തട്ടിപ്പ് ആണിത്. ആപ്പ് ഇൻസ്റ്റാൾ ആകണമെങ്കിൽ നമ്മുടെ മൊബൈൽ ഫോൺ എല്ലാത്തരത്തിലും കൈകാര്യം ചെയ്യാനുള്ള അക്സസ്സ് അവർക്ക് നൽകേണ്ടി വരും. അതായത് നമ്മുടെ ഫോൺ കൈകാര്യം ചെയ്യാൻ നമ്മൾ അവർക്ക് പൂർണ്ണസമ്മതം നൽകുന്നു. ഇത്തരത്തിൽ നമ്മുടെ ഫോണിലെ ഡാറ്റ കൈവശപ്പെടുത്തുന്ന തട്ടിപ്പുകാർ പല രീതിയിലും നമ്മളെ ചൂഷണം ചെയ്യും എന്നത് ഓർക്കുക. ദയവായി ഇതിനെതിരെ ജാഗ്രത പാലിക്കുക.ഈ വിവരം മറ്റുള്ളവരിലേക്കെത്തിക്കുക”

എന്നാണ് പോലീസ് നിർദേശം.

Leave a Reply

Your email address will not be published. Required fields are marked *