മോണോ ആക്ടില്‍ എം ടി കഥാപാത്രങ്ങള്‍,വേദി കിഴടക്കി മായ സാജന്‍1 min read

 

തിരുവനന്തപുരം: 63ാം സ്‌കൂള്‍ കലോത്സത്തിന്റെ മോണോ ആക്ട് മത്സരത്തില്‍ എം ടി വാസുദേവന്‍ നായരുടെ പ്രസിദ്ധമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മായ സാജന്‍ എ ഗ്രേഡ് നേടി. നിര്‍മല ഭവന്‍ സ്‌കൂളിലെ പള്ളിക്കലാര്‍ വേദിയിലാണ് മോണോ ആക്ട്് മത്സരം അരങ്ങേറിയത്.

എം ടിയുടെ തൂലികയില്‍ പിറന്ന അനശ്വര കഥാപാത്രങ്ങളായ ഒരു വടക്കന്‍ വീരഗാഥയിലെ ചന്തു, രണ്ടാമൂഴത്തിലെ ഭീമന്‍, നിര്‍മ്മാല്യത്തിലെ വെളിച്ചപ്പാട്, സദയത്തിലെ സത്യനാഥന്‍, കുട്ട്യേടത്തി തുടങ്ങിയവരെയാണ് മായ അവതരിപ്പിച്ചത്.

എം ടിയോടുള്ള ആദരസൂചകമായാണ് ഈ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചതെന്ന് മായ പറഞ്ഞു. തൃക്കടേരി പി റ്റി എം എച്ച് എസ് എസ്സിലെ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ മായ ഏഴു വര്‍ഷമായി മോണോ ആക്ട് പരിശീലിക്കുന്നുണ്ട്. കലാഭവന്‍ നൗഷാദാണ് മായയുടെ ഗുരു.

Leave a Reply

Your email address will not be published. Required fields are marked *