സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ നാലാം ദിനം മണക്കാട് ഗവണ്മെന്റ് എച്ച് എസ് എസിലെ കരമനയാർ നൃത്തചുവടുകൾ കൊണ്ട് വിസ്മയിപ്പിച്ച് അഭിലക്ഷ്മി.വിഷ്ണുഭഗവാന്റെ രൂപമാറ്റമായ മോഹിനിയായും ശാപമോചനം ലഭിക്കുന്ന ശൂർപ്പണഖയയുമായാണ് അഭിലക്ഷ്മി കേരള നടനത്തിൽ നിറഞ്ഞാടിയത്.
കൊല്ലം ചവറ ഗവണ്മെന്റ് എച്ച് എസ് എസിലെ ഈ പന്ത്രണ്ടാം ക്ലാസ്സുകാരിയാണ് അഭിലക്ഷ്മി.കഴിഞ്ഞ രണ്ടുതവണയും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മോഹിനിയാട്ടം, ഭരതനാട്യം, കേരളനടനം എന്നീ ഇനങ്ങളിൽ എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു. ഇത്തവണയും കേരളനടനത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി.
10 വർഷമായി നൃത്തം അഭ്യസിയ്ക്കുന്ന അഭിലക്ഷ്മി 2023ലെ കേരളോത്സവത്തിൽ ഭരതനാട്യം, മോഹിനിയാട്ടം, കേരളനടനം എന്നീയിനങ്ങളിൽ എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു. ഭാവിയിലും നൃത്തത്തിൽത്തന്നെ ശ്രദ്ധിക്കാനാണ് അഭിലക്ഷ്മി ആഗ്രഹിയ്ക്കുന്നത്.