ഒന്നാം ക്ലാസ്സ്‌ പ്രവേശനം ;കേന്ദ്ര നിർദ്ദേശത്തിൻ മേൽ മന്ത്രി സഭ തീരുമാനം ഇന്ന്1 min read

29/3/23

തിരുവനന്തപുരം :സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനത്തിന് 6വയസ്സ് നിർബന്ധമാക്കിയ കേന്ദ്ര സർക്കാർ നിർദ്ദേശത്തിൽ മന്ത്രിസഭ ഇന്ന് തീരുമാനമെടുക്കും.

പ്രായപരിധി നടപ്പിലാക്കുന്നതിനെ നിര്‍ബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ സര്‍ക്കുലര്‍ അയച്ചതിനെ തുടര്‍ന്നാണ് തീരുമാനം. മന്ത്രി സഭാ യോഗത്തിന് മുൻപ്മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

കേരളമടക്കമുള്ള പല സംസ്ഥാനങ്ങളും നിര്‍ദേശം നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് കേന്ദ്രം സര്‍ക്കുലര്‍ അയച്ചത്. അതേസമയം കേരളത്തിലെ കേന്ദ്രീയ വിദ്യാലയങ്ങള്‍ ഈ നിര്‍ദേശം നടപ്പിലാക്കിയിരുന്നു. സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലും സംസ്ഥാന സിലബസ് പിന്തുടരുന്ന സിബിഎസ്‌ഇ സ്‌കൂളുകളിലും അഞ്ച് വയസിലാണ് ഒന്നാം ക്ലാസ് പ്രവേശനം.

സംസ്ഥാനത്തെ സാഹചര്യം കൂടി പരിഗണിച്ചായിരിക്കും തീരുമാനം. കുട്ടികള്‍ക്ക് ദോഷകരമാകാത്ത വിധമുള്ള തീരുമാനമായിരിക്കും എടുക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. പല സ്‌കൂളുകളിലും അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിച്ച സാഹചര്യത്തില്‍ കേന്ദ്ര നിര്‍ദേശം പരക്കെ ആശങ്ക പരത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *