തിരുവനന്തപുരം :കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിലെ കോൺഗ്രസ് ഭരണസമിതിയെ പിരിച്ചുവിട്ട സർക്കാർ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു.
കോൺഗ്രസിലെ അഡ്വ.സി.കെ.ഷാജിമോഹൻ പ്രസിഡന്റായ സമിതിയെ പിരിച്ചുവിട്ട നടപടിയാണ് ജസ്റ്റിസ് എൻ.നഗരേഷ് ഒരു മാസത്തേക്ക് സ്റ്റേ ചെയ്തത്. പ്രസിഡന്റും ഡയറക്ടർമാരും സമർപ്പിച്ച ഹർജിയിലാണ് ഇടക്കാല സ്റ്റേ. കാർഷിക വികസന ബാങ്കിലെ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ സെപ്റ്റംബർ 30നാണ് സർക്കാർ പിരിച്ചുവിട്ടത്. സെപ്റ്റംബർ 28ന് ചേർന്ന ബാങ്കിന്റെ പൊതുയോഗം സി പി എം പ്രതിനിധികൾ അലങ്കോലമാക്കിയതിനെ തുടർന്ന് തീരുമാനമെടുക്കാതെ പിരിഞ്ഞിരുന്നു. ഇതിന്റെ പേരിൽ ഭരണപ്രതിസന്ധിയുണ്ടെന്നു കാണിച്ചാണ് ഭരണസമിതിയെ സർക്കാർ പിരിച്ചുവിട്ടത്. നിലവിലുള്ള ഡയറക്ടർ ബോർഡിലെ സർക്കാർ നോമിനികളായ രണ്ടു പേരടക്കം മൂന്ന് സി.പി.എം. അംഗങ്ങളെ ഉൾപ്പെടുത്തി താല്കാലിക ഭരണസമിതിയെ നിയമിക്കുകയും ചെയ്തു. ഈ നടപടിയാണ് ഇപ്പോ.
ജനാധിപത്യം സംരക്ഷിക്കുന്ന നടപടിയാണ് കോടതിയിൽ നിന്നുണ്ടായതെന്ന് പ്രസിഡന്റ് ഷാജിമോഹൻ പറഞ്ഞു. വരുന്ന സാമ്പത്തിക വർഷത്തേക്കുള്ള 3,500 കോടി രൂപയുടെ കാർഷികവായ്പ വിതരണം ചെയ്യുന്നതിനുള്ള പദ്ധതികളടക്കം അംഗീകാരംതേടുന്നതിനാണ് പൊതുയോഗം കൂടിയത്. വയനാട് ദുരന്തബാധിതരായ 52 പേരുടെ വായ്പകൾ എഴുതിത്തള്ളാൻ തീരുമാനിച്ചതിനും പൊതുയോഗത്തിന്റെ അംഗീകാരത്തിനായി അജണ്ടയിൽ ഉണ്ടായിരുന്നു. ഈ നടപടികളെല്ലാം മുന്നോട്ടു നിക്കുന്നതിനാവശ്യമായ കാര്യങ്ങൾ ചെയ്യുമെന്ന് അഡ്വ. സി കെ.ഷാജി മോഹൻ പറഞ്ഞു.നിലവിൽ ഭരണപരമായ യാതൊരു പ്രതിസന്ധികളും ഇല്ലെന്നും ഭരണസമിതി അംഗങ്ങൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
പത്രസമ്മേളനത്തിൽ പങ്കെടുത്തവർ.
1. ഒ. ആർ .ഷീല – പാലക്കാട്
2. ടി എം നാസർ – (കോഴിക്കോട്)
3. പി.കെ രവി(കൊല്ലം )
4. അനന്തകൃഷ്ണൻ(പാലക്കാട് )
5. നീലകണ്ഠൻ(വൈസ് പ്രസിഡന്റ് )
6. മുരളീധരൻ നായർ
7. അബ്ദുറഹിമാൻ – മലപ്പുറം
8. അഡ്വക്കേറ്റ് .ഷാജി മോഹൻ (പ്രസിഡൻറ്)
9. J m നവാസ്(എറണാകുളം
10. ടി.എം കൃഷ്ണൻ (തലപ്പള്ളി)
11. ഫിൽസൺ മാത്യു(കോട്ടയം)