തിരുവനന്തപുരം :കേരള സർവ്വകലാശാല സെനറ്റിലേക്കുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നാമനിർദ്ദേശം ഹൈക്കോടതിറദാക്കി . ആറ് ആഴ്ചയ്ക്കുള്ളില്‍ പുതിയ നോമിനേഷൻ നടത്താൻ വൈസ് ചാൻസലർക്ക് കോടതി നിർദ്ദേശം നല്‍കി.
ഇതോടൊപ്പം സർക്കാർ നോമിനേറ്റ് ചെയ്ത രണ്ട് പേരുടെ നിയമനം കോടതി ശരിവച്ചു. സെനറ്റിലേക്ക് സ്വന്തം നിലയില്‍ അംഗങ്ങളെ നോമിനേറ്റ് ചെയ്യാമെന്നായിരുന്നു ഗവർണർ വാദിച്ചത്. എന്നാല്‍ ഇപ്പോള്‍ ഹൈക്കോടതി നാമനിർദ്ദേശം റദ്ദാക്കിയതോടെ ഗവർണർക്ക് വലിയ തിരിച്ചടിയാണ് നേരിട്ടിട്ടുള്ളത്.
കേരള സർവകലാശാല സെനറ്റിലേക്ക് പുതിയ ആളുകളുടെ പേര് ഉള്‍പ്പെടുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. നോമിനികളായി ബിജെപി ബന്ധമുള്ളവരെയാണ് ഗവർണർ ഉള്‍പ്പെടുത്തിയതെന്ന് ആരോപണം ഉയർന്നിരുന്നു. സെനറ്റിലെ 17 പേരില്‍ സർവകലാശാല നിർദേശിച്ച പട്ടിക ഗവർണർ തിരുത്തിയിരുന്നു.