വിസി നിയമനം:കേരള സർവകലാശാലയിൽ സെർച്ച്കമ്മിറ്റി അംഗത്തെ നിശ്ചയിക്കാൻ യോഗങ്ങൾ ചേരുന്നു, സംഘർഷം മുന്നിൽക്കണ്ട് പോലിസ് സംരക്ഷണം ആവശ്യപ്പെട്ടു1 min read

 

തിരുവനന്തപുരം :വിസി നിയമന ത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സർവ്വകലാശാലയുടെ പ്രതിനിധിയെ ആവശ്യപ്പെട്ട് കൊണ്ടുള്ള ഗവർണറുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കാർഷിക, കേരള, കൊച്ചിൻ സർവകലാശാലകൾ സേർച്ച് കമ്മിറ്റി പ്രതിനിധിയെ തെരഞ്ഞെടുക്കുന്നതിന് യോഗം ചേരുന്നു.

കേരള കാർഷിക സർവകലാശാല നാളെ, (വെള്ളിയാഴ്ച) ഓൺലൈനായാണ് സെനറ്റ് യോഗം വിളിച്ചിട്ടുള്ളത്. സെർച്ച് കമ്മിറ്റി പ്രതി നിധിയുടെയുടെ തെരഞ്ഞെടുപ്പ്
ഓൺലൈനായി വിസി വിളിച്ചു ചേർക്കുന്നത് സർക്കാരിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതി നാണെന്ന് സെനറ്റ് അംഗങ്ങൾക്കിടയിൽ ആക്ഷേപമുണ്ട്.

കേരള സർവകലാശാല ഈ മാസം 16ന് സ്പെഷ്യൽ സെനറ്റ് ചേരാൻ എല്ലാ അംഗങ്ങളും നോട്ടീസ് നൽകിയിയിട്ടുണ്ട്. ഗവർണർ നാമനിർദ്ദേശം ചെയ്ത സെനറ്റ് പ്രതിനിധികൾ പങ്കെടുക്കുന്നത് കാലിക്കറ്റ് സർവകലാശാലയിലേതുപോലെ തടയാനുള്ള സാധ്യതയും സംഘർഷവും മുന്നിൽക്കണ്ട് പോലീസ് സംരക്ഷണം നൽകാൻ ഡിജിപി യോട് സർവ്വകലാശാലാ ധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

കൊച്ചി സർവ്വകലാശാലയിൽ പതിനേഴാം തീയതി യോഗം ചേരും.
കണ്ണൂർ, എംജി,
കെടിയു, മലയാളം സർവ്വകലാശാലകൾ ഈ മാസം അവസാനത്തിനു മുമ്പ് യോഗം ചേർന്ന് സെർച്ച് കമ്മിറ്റി അംഗത്തിന്റെ കാര്യത്തിൽ തീരുമാനം കൈക്കൊള്ളുമെന്ന് അറിയുന്നു.എംജി, യിലും കണ്ണൂരും സെനറ്റ് യോഗമാണ് പ്രതിനിധിയെ തെരഞ്ഞെടുക്കേണ്ടത്.

നിയമസഭ പാസാക്കിയ സർവ്വകലാശാല ഭേദഗതി നിയമം സംബന്ധിച്ച് സർക്കാർ സുപ്രീംകോടതിയിൽ ഫയൽ ചെയ്ത ഹർജ്ജിയിൽ തീർപ്പ് ആകാതെ സെർച്ച് കമ്മിറ്റിയിലേക്കുള്ള അംഗങ്ങളെ നൽകേണ്ടതില്ലെന്നാണ് സിപിഎം അംഗങ്ങളുടെ തീരുമാനമെന്ന് അ റിയുന്നു.സമിതികളിൽ സിപിഎം അംഗങ്ങൾ ഈ നിലപാടായിരിക്കും കൈക്കൊള്ളുക. എല്ലാ സെനറ്റ് – സിൻഡിക്കേറ്റ് സമിതികളിലും സിപിഎം ന് വ്യക്തമായ ഭൂരിപക്ഷമുണ്ട്.
എന്നാൽ യുഡിഎഫ്, ബിജെപി അംഗങ്ങൾ സെർച്ച് കമ്മിറ്റിയിലേക്കുള്ള അംഗത്തെ തെരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെടും. . ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ കമ്മിറ്റിയിലേക്ക് അംഗത്തെ തെരഞ്ഞെടുക്കണമെന്ന ഗവർണറുടെ നിർദ്ദേശത്തിൽ കേരള, കണ്ണൂർ വിസിമാർ മാത്രമായിരിക്കും ഉറച്ച് നിൽക്കാനുള്ള സാധ്യത. കമ്മിറ്റിയ്ക്ക് പ്രതിനിധിയെ നൽകാതിരുന്നാൽ ഗവർണർക്ക് വിസി നിയമന നടപടിയുമായി മുന്നോട്ടുപോകാമെന്ന ഹൈക്കോടതി വിധി നിലവിലുണ്ട്.

എന്തായാലും കേരളയിലെ സെർച്ച്കമ്മിറ്റി തെരഞ്ഞെടുപ്പ് സംഘർഷഭരിതമാകാൻ സാധ്യതയുണ്ട്. കേരള, കണ്ണൂർ ഒഴികെ മറ്റ് സർവ്വകലാശാലകളിലെ താത്കാലിക വിസി മാർ സർക്കാരിന്റെ താൽപ്പര്യപ്രകാരം ഗവർണർ നിയമിച്ചിട്ടുള്ളവരാണ്.

Leave a Reply

Your email address will not be published. Required fields are marked *