തിരുവനന്തപുരം :യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും യൂണിയൻ രൂപീകരിക്കാൻ
വിസി അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് യൂണിവേഴ്സിറ്റി വളപ്പിനുള്ളിൽ സമരം ചെയ്യുന്ന SFI വിദ്യാർത്ഥികൾ ഇന്ന് വിസി യുടെ ചേമ്പറിൽ അതി ക്രമിച്ചു കടന്ന് നാശനഷ്ടങ്ങൾ വരുത്തി.
വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
തെരഞ്ഞെടുപ്പ് രേഖകൾ ലഭിക്കാതെ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കാനാ വില്ലെന്ന സത്യവാങ്മൂലം
വിസി കോടതിക്ക് നൽകിയെങ്കിലും കേസിൽ വാദംകേൾക്കുന്നത് വ്യാഴാഴ്ചയ്ക്ക് മാറ്റി. തുടർന്നാണ് വിദ്യാർഥികൾ വിസിയുടെ ചേമ്പറിൽ കടന്നുകയറിയത്.
. വിദ്യാർത്ഥികളെ വിസി യുടെ റൂമിലേക്ക് കയറ്റി വിട്ടതിൽ സുരക്ഷാ പാളിച്ച ഉണ്ടായതിന് സെക്യൂരിറ്റി ഓഫീസർക്ക്മേൽ നടപടി കൈക്കൊള്ളാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ് നൽകി. വിസി യുടെ ഓഫീസി
നുണ്ടായ നാശ നഷ്ടങ്ങൾ വിലയിരുത്തി റിപ്പോർട്ട് ചെയ്യാൻ യൂണിവേഴ്സിറ്റി എൻജിനീയറെ ചുമതലപ്പെടുത്തി.
വിസി ഡോ: മോഹനൻ കുന്നുമ്മേൽ ഇന്നും ഓഫീസിൽ ഹാജരായില്ല. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ കോടതിയുടെ തീർപ്പ് വരാതെ യൂണിയൻ രൂപീകരണം സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളാനാ വില്ലെന്നാണ്
വിസിയുടെ നിലപാട്.
യൂണിവേഴ്സിറ്റി യൂണിയൻ രൂപീകരണം വൈകുന്നതു കൊണ്ട് എല്ലാ വിദ്യാർത്ഥി സംഘടനകൾക്കും പ്രതിനിധ്യം നൽകി സർവകലാശാല സ്റ്റുഡന്റസ് സർവീസ് ഡയറക്ടറേറ്റിന്റെ കീഴിൽ ഈ വർഷത്തെ യുവജനോത്സവം നടത്തണമെന്ന ആവശ്യം കലാമത്സരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർഥികളിൽ ശക്തമായിട്ടുണ്ട്.