തിരുവനന്തപുരം :സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിനു ശേഷം ചേർന്ന കേരള സിൻഡിക്കേറ്റ് യോഗത്തിന്റെ ആദ്യ യോഗത്തിൽ
സ്ഥിരം സമിതി കൺവീനർമാരെ നിശ്ചയിക്കുന്നതിനെ ചൊല്ലി വാഗ്വാദം.
10സ്ഥിരം സമിതികളാണ് സിൻഡിക്കേറ്റിനുള്ളത്. 10 സ്ഥിരം സമിതികളുടെയും കൺവീനർ പദവി സിപിഎം ഏറ്റെടുത്തു. സിപിഐയുടെയും ബിജെപിയുടെയും അംഗങ്ങൾ
ഓരോ കൺവീനർ പദവി ആവശ്യപ്പെട്ടുവെങ്കിലും, അംഗീകരിക്കുവാൻ സിപിഎം അംഗങ്ങൾ തയ്യാറായില്ല. സിപിഎം അംഗങ്ങളുടെ കർക്കശ നിലപാട് യോഗത്തിൽ വലിയ ബഹളത്തിന് കാരണമായി. ഇതേ തുടർന്ന് സിപിഎം അംഗം പ്രൊഫ: എസ്. ജയൻ കൺവീനർ പദവി നൽകാത്തതിലുള്ള തൻറെ പ്രതിഷേധം രേഖപ്പെടുത്തിയ ശേഷം
യോഗം ബഹിഷ്കരിച്ചു.
ബിജെപിയുടെ രണ്ടാംഗങ്ങളും സിപിഎം നിലപാടിൽ പ്രതിഷേധം രേഖപെടുത്തി. കോൺഗ്രസിൻറെ പ്രതിനിധി നിഷ്പക്ഷത പാലിക്കുകയായിരുന്നു. ബിജെപിക്ക് രണ്ടും, സിപിഐക്ക് ഒന്നും കോൺഗ്രസിന് ഒന്നും പ്രതിനിധികളാണ് 18 അംഗസിൻഡിക്കേറ്റിൽ ഉള്ളത്.
എൽഡിഎഫിലെ ഘടകകക്ഷിയായ സിപിഐ പ്രതിനിധിയെ കേരള സിൻഡിക്കേറ്റ് സ്ഥിരം സമിതി കൺവീനർ പദവിയിൽ നിന്നും ഒഴിവാക്കുന്നത് ഇത് ആദ്യമായാണ്.