25/5/23
തിരുവനന്തപുരം :കേരള സർവകലാശാല യൂണിയനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിവിധ കോളേജ് കളിലെ കൗൺസിലർമാരുടെ ഹാജർ രേഖകളുടെയും , സെമസ്റ്റർ പരീക്ഷകൾ വിജയിച്ചതിന്റെയും വിശദ വിവരങ്ങൾ രേഖപെടുത്തുന്നത് പ്രിൻസിപ്പൽമാർക്ക് അയച്ചുകൊടുത്ത ചോദ്യവലിയിൽ നിന്നും ഒഴിവാക്കിയത് വിവാദമാകുന്നു.
സുപ്രീംകോടതി അംഗീകരിച്ച ലിങ്ക്ദോ കമ്മീഷൻ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് കോളേജുകളിൽ തെരഞ്ഞെടുപ്പ് നടത്തേണ്ടത്. തെരഞ്ഞെടുപ്പിന് മത്സരിക്കുന്ന വിദ്യാർത്ഥികൾക്ക് കുറഞ്ഞത് 75% ഹാജർ ഉണ്ടായിരിക്കണമെന്നതിനുപുറമേ മുൻ വർഷങ്ങളിൽ നടന്ന യൂണിവേഴ്സിറ്റിയുടെ
എല്ലാ പരീക്ഷകളും വിജയിച്ചിരിക്കണമെ ന്നും നിബന്ധനയുണ്ട്.22 വയസ്സിൽ കൂടുതൽ പ്രായമുള്ളവർ മത്സരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുമു ണ്ട്.
കാട്ടാക്കട ക്രിസ്ത്യൻ കോളേജ് കൗൺസിലരുടെ ആൾമാറാട്ടത്തിന്റെ വെളിച്ചത്തിൽ, തിരഞ്ഞെടുക്കപ്പെട്ട എല്ലാ കൗൺസിലർ മാരേയും സംബന്ധിച്ച വിശദവിവരങ്ങൾ കോളേജുകളിൽ നിന്നും ശേഖരിച്ച് റിപ്പോർട്ട് ചെയ്യുവാൻ കേരള സിൻഡിക്കേറ്റ്, രജിസ്ട്രാറെ ചുമതല പ്പെടുത്തിയിരുന്നു.
എന്നാൽ രജിസ്ട്രാർ കോളേജ് പ്രിൻസിപ്പൽ മാർക്ക് അയച്ചുകൊടുത്ത ചോദ്യാവലിയിൽ കൗൺസിലർ സ്ഥാനത്തേക്ക് മത്സരിച്ചവരുടെ പേരുകൾ,അവർക്ക് ലഭിച്ച വോട്ട് , വിജയിച്ച കൗൺസിലരുടെ വയസും ജനന തീയതിയും , ഫലപ്രഖ്യാപന വിജ്ഞാ പനത്തിന്റെ പകർപ്പ്, റിട്ടേണിങ് ഓഫീസറുടെ പേര് എന്നിവയാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
തെരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരിൽ യൂണിവേഴ്സിറ്റിപരീക്ഷകൾ എഴുതാത്തവരോ പാസ്സാകാത്തവരോ
ഉള്ളത് കൊണ്ടാണ് പരീക്ഷാ രജിസ്റ്റർ നമ്പർ , ഹാജർരേഖ എന്നിവയുടെ വിശദ വിവരങ്ങൾ സർവ്വകലാശാല രജിസ്ട്രാർ ആവശ്യപ്പെടാത്തതെന്നാണ് ആക്ഷേപം..