തിരുവനന്തപുരം :കേരളാ യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ് റദ്ദാക്കി.28ന് മുമ്പ് യൂണിയൻ കൗൺസിൽ പുന:സംഘടിപ്പിക്കാൻ ഉത്തരവ്
തെരഞ്ഞെ ടുക്കപ്പെട്ട യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹികൾക്ക് ചുമതല നൽകാൻ വിസി തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ രണ്ടാഴ്ച കേരള സർവകലാശാല വളപ്പിൽ പന്തൽ കെട്ടി സമരം നടത്തിയെങ്കിലും തെരഞ്ഞെടുപ്പ് റദ്ദാക്കാനും പുതുതായി തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർ മാരെ വിളിച്ച് ഉൾക്കൊള്ളിച്ച് പുതിയ ജനറൽ കൗൺസിൽ രൂപീകരിക്കാൻ കോടതി നിർദ്ദേശിച്ചു. 23- 24 വർഷത്തെ വിജയിച്ച ഭാരവാഹികൾക്ക് യൂണിയൻ ഭരണം ലഭിക്കില്ല. പകരം 24 -25 വർഷത്തെ വിദ്യാർത്ഥികൾക്ക് യൂണിയൻ ഭാരവാഹികളാകാനാകും.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ SFI വിദ്യാർത്ഥികളാണ് വിജയിച്ചതെങ്കിലും യൂണിയൻ തെരഞ്ഞെടുപ്പിനെ തുടർന്ന് നടന്ന സെനറ്റ് തെരഞ്ഞെടുപ്പിന്റെ വോട്ട് എണ്ണലിൽ കെഎസ്‌യു വിദ്യാർത്ഥികൾ വിജയിക്കുന്നതായികണ്ടതോടെ SFIവിദ്യാർത്ഥികൾ നേതാക്കളുടെ സാന്നിധ്യത്തിൽ ബാലറ്റ് പേപ്പറുകൾ ത് നശിപ്പിച്ചു. തുടർന്ന് വോട്ടെണ്ണൽ നിർത്തിവച്ചു. കെ എസ് യു വിദ്യാർത്ഥികൾ യൂണിയൻ തെരഞ്ഞെടുപ്പ് രേഖപ്പെടുത്തിയ വോട്ടെണ്ണൽ രേഖകൾ നശിപ്പിച്ചതോടെ യൂണിയൻ തെരഞ്ഞെടുപ്പ് ഫലം പ്രസിദ്ധീകരിക്കാൻ വിസി വിസമ്മതിച്ചു. തുടർന്ന് വി.സി രൂപീകരിച്ച സിൻഡിക്കേറ്റിന്റെ ഉപസമിതി റിട്ടേണിങ് ഓഫീസർ കൂടിയായ രജിസ്ട്രാറുടെ വാക്കാലുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ അംഗീകരിച്ചുകൊണ്ട് യൂണിയൻ രൂപീകരിക്കാൻ റിപ്പോർട്ട് നൽകിയെങ്കിലും വിസി രേഖ യില്ലാതെ തെരഞ്ഞെടുപ്പ് അംഗീകരിക്കാൻതയ്യാറായില്ല. തുടർന്ന് വിദ്യാർത്ഥികൾ കോടതിയെ സമീപിക്കുകയായിരുന്നു.കെഎസ്‌യു വിദ്യാർത്ഥികൾക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടം ഹാജരായി.
പുതുതായി ഈ വർഷത്തെ തെരഞ്ഞെടുപ്പിൽ വിജയിച്ച കൗൺസിലർമാരെ ഉൾപ്പെടുത്തി യൂണിയൻ ഭാരവാഹികളെ തെരഞ്ഞെടുക്കും.