കേരള സർവ്വകലാശാല യുവജനോത്സവം:ഗ്രേസ് മാർക്ക് തട്ടിപ്പ്;ഗ്രൂപ്പ് ഈവന്റിൽ പങ്കെടുത്ത800 പേർക്ക് ഗ്രേസ് മാർക്ക്,നൽകണമെന്നും സർട്ടിഫിക്കേറ്റുകളിൽ വിസി ഒപ്പ് വയ്ക്കണമെന്നും സിൻഡിക്കേറ്റ് ഉപസമിതി1 min read

 

തിരുവനന്തപുരം :കഴിഞ്ഞ അക്കാദമിക് വർഷം നടന്ന കേരള സർവ്വകലാശാല യുവജനോത്സവത്തിലെ വിവിധ മത്സരങ്ങളിൽ വിജയികളെപ്രഖ്യാപിച്ചതിൽ വ്യാപക ക്രമക്കേട് നടന്നതായ ആക്ഷേപത്തെ തുടർന്ന് വിജയികൾക്ക് നൽകേണ്ട സർട്ടി ഫിക്കറ്റുകളിൽ ഒപ്പ് വയ്ക്കാൻ വിസമ്മതിച്ച വിസി ഡോ: മോഹൻ കുന്നുമ്മൽ സിംഗിൾ
ഈവെന്റുകളിൽ വിജയികളായ വരുടെ സർട്ടിഫിക്കറ്റു കളിൽ ഒപ്പ് വച്ചുവെ ങ്കിലും വിസി ഒപ്പുവയ്ക്കാൻ തയ്യാറാകാത്ത 800 ഓളം ഗ്രൂപ്പ് ഇവന്റ് സർട്ടിഫിക്കറ്റിൽ ഒപ്പ് വയ്ക്കണ മെന്ന റിപ്പോർട്ട്‌ സിൻഡിക്കേറ്റ് ഉപസമിതി വിസി ക്ക് നൽകി.
യുവജനോത്സവത്തിൽ അക്രമം കാണിച്ചതായി പരാതിയുള്ള കോളേജുകളെ ഒരു വർഷത്തേക്ക് യുവജനോത്സവ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതിൽ നിന്നും വിലക്കണമെന്നും സിൻഡിക്കേറ്റ് ഉപസമിതിയുടെ യുടെ റിപ്പോർട്ടിൽ ശുപാർശയുണ്ട്.

ഗ്രേസ് മാർക്ക് ലഭിക്കുന്നതിനുവേണ്ടി വിദ്യാർത്ഥികളെ കൂട്ടത്തോടെ ഗ്രൂപ്പ്‌ ഇവന്റ്കളിൽ പങ്കെടുപ്പിച്ച് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ഒന്നിലേറെ ഗ്രൂപ്പുകൾക്ക് നൽകി തട്ടിപ്പ് നടത്തുന്നതായ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ പരാതിയെ തുടർന്നാണ് വിസി ഗ്രൂപ്പ്‌ മത്സര വിജയികളുടെ സർട്ടിഫിക്കേറ്റുകൾ ഒപ്പ് വയ്ക്കാൻ വി സമ്മതുച്ചത്.തുടർന്ന് പരാതി പരിശോധിക്കാൻ ചുമതലപെടുത്തിയ സിൻഡിക്കേറ്റ് ഉപസമിതിയാണ് വിസി ക്ക് റിപ്പോർട്ട്‌ നൽകിയത്.

ഗ്രൂപ്പ് മത്സരങ്ങളിൽ കൂടുതൽ പേർ ഒന്നാം സ്ഥാനം നേടിയതായി പ്രഖ്യാപിച്ചാണ് ഗ്രേസ് മാർക്കിന് അർഹരായവരുടെ പട്ടിക തയ്യാറാക്കിയത്.
10 മുതൽ 12 പേർ വരെ ഉൾപ്പെടുന്ന ഗ്രൂപ്പ്‌ മത്സര വിജയികൾ എല്ലാപേർക്കും ഓരോ പേപ്പറിനും 6% മാർക്ക്‌ അധികമായി ലഭിക്കും. അതുകൊണ്ട് ഗ്രൂപ്പ് മത്സരങ്ങളിൽ കൂടുതൽ പേർക്ക് ഒന്നാം സ്ഥാനവും, രണ്ടാം സ്ഥാനവും നൽകി വിജയികളുടെ പട്ടിക തയ്യാറാക്കു കയായിരുന്നു.

വഞ്ചിപ്പാട്ട്, കോൽക്കളി, ഡഫ്മുട്ട്,ഒപ്പന, വൃന്ദവാദ്യം, സമൂഹഗാനം, മാർഗംകളി എന്നിവയിൽ പങ്കെടുത്ത എഴുപതോളം കോളേജ് ടീമുകൾക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നൽകിയതിലൂടെ 800 ഓളം വിദ്യാർത്ഥികൾ ഗ്രൂപ്പ്‌ ഈവന്റിൽ ഗ്രേസ് മാർക്കിന് അർഹരാക്കിയത്. ഓരോ വിദ്യാർഥികൾക്കും പരമാവധി 60 മാർക്ക് വരെ ഗ്രേസ് മാർക്കായി ലഭിക്കുമെന്നതിൽ പന്തി കേട് കണ്ടെത്തിയതിനാലാണ് വിസി, പട്ടിക അംഗീകരിക്കാൻ വിസമ്മതിച്ചത്.
എന്നാൽ ഒറ്റയ്ക്കുള്ള മത്സരങ്ങളിൽ(സിംഗിൾ ഇവന്റ്) തിരിമറി നടന്നതായ ആക്ഷേപമില്ലാത് കൊണ്ട് വിസി അംഗീകരിച്ചിരുന്നു.

യുവജനോത്സവ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിന്റെ പൂർണ ചുമതല യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹികൾക്കായത് കൊണ്ട് അവർ നൽകുന്ന പട്ടിക അംഗീകരിച്ച് ഗ്രേസ് മാർക്കുകൾ നൽകുന്നതായ പരാതി കുറച്ചനാളുകളായു ണ്ട്.

മത്സര വിജയികളെ പ്രഖ്യാപിച്ചതിലുള്ള തർക്കം മൂലം മത്സര ജഡ്ജ് മാരെ കൈയ്യേറ്റം ചെയ്തതും ജഡ്ജ് ആയിരുന്ന കണ്ണൂർ സ്വദേശിയായ ഒരു നൃത്തഅദ്ധ്യാപകൻ ആത്മഹത്യ ചെയ്തതും വലിയ വിവാദമായിരുന്നു.

ഗ്രൂപ്പ് മത്സരങ്ങളിൽപങ്കെടുത്ത 800 ഓളം വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റിൽ ഒപ്പുവെക്കാൻ വിസി ഒപ്പ് വയ്ക്കാൻ വിസമ്മതിച്ചതിൽ പ്രതിഷേധിച്ച് ഏതാനും ദിവസം മുമ്പ് വിസി യുടെ ഓഫീസ് രാവിലെ മുതൽ വൈകുന്നേരം വരെ എസ്എഫ്ഐ പ്രവർത്തകർ ഉപരോധിച്ചിരുന്നു. തുടർന്നാണ് സർട്ടിഫിക്കറ്റുകൾ അംഗീകരിക്കണമെന്ന് സിൻഡിക്കേറ്റ് ഉപസമിതി ശുപാർ ശ നൽകിയത്. വിസി, റിപ്പോർട്ട്‌ ഈ മാസം 31ന് കൂടുന്ന സിൻഡിക്കേറ്റിന്റെ പരിഗണനയ്ക്ക് വിട്ടു. വിദ്യാർത്ഥികളിൽ വലിയ ഒരു വിഭാഗത്തിന് 60 മാർക്ക് വരെ ഗ്രേസ് മാർക്കായി കൂടുതൽ ലഭിക്കുമ്പോൾ പരാജയപ്പെട്ട നിരവധി ബിരുദ വിദ്യാർത്ഥികളെ വിജയികളായി പ്രഖ്യാപിക്കാനാവും.

Leave a Reply

Your email address will not be published. Required fields are marked *