19/7/23
തിരുവനന്തപുരം: കേരള വിശ്വകർമ്മ സഭയുടെ പൂങ്കോട് ശാഖയുടെ 9-ാം പൊതുസമ്മേളനം ശാഖാമന്ദിരത്തിൽ ജൂലൈ 16 ന് വൈകുന്നേരം 4.00 മണിക്ക് കാട്ടാക്കട നിയോജകമണ്ഡലം എം.എൽ.എ. അഡ്വ. ഐ.ബി. സതീഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ശാഖാ പ്രസിഡന്റ് കെ. നാഗപ്പനാശാരി അദ്ധ്യക്ഷനായിരുന്നു. കേരള വിശ്വകർമ്മ സഭ അംഗങ്ങളുടെ മക്കളായ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ (2022-23) ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കുള്ള അവാർഡ് ദാനവും വിശിഷ്ട വ്യക്തികളെ ആദരിക്കലും പഠനോപകരണ വിതരണവും കോവളം എംഎൽഎ അഡ്വ. എം. വിൻസന്റ് നിർവഹിച്ചു.
ശാഖാ സെക്രട്ടറി കെ. ഗോപകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ റിട്ട. വില്ലേജ് ഓഫീസറും തിരുവനന്തപുരം വിശ്വകർമ്മ പഞ്ചമി ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി എൻ. പത്മകുമാർ മുഖ്യപ്രഭാഷണം നടത്തി. പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.ആർ. സുനു, പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് അംഗം വി. ശിവകുമാർ തിരുവനന്തപുരം നാഷണൽ കോളേജ് അസി. പ്രൊഫസർ പള്ളിച്ചൽ എസ്.എൻ. സുരേഷ്കുമാർ, വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആർ.റ്റി. ബിജുകുമാർ ശാഖാ വൈസ് പ്രസിഡന്റുമായ എസ്. വിജയൻ, കെ. അംബിളി, എസ്.ആർ. ഹരികൃഷ്ണൻ, ശാഖാ ജോയിന്റ് സെക്രട്ടറിമാരായ കെ. മുരുകേശനാശാരി, ആർ. ആനന്ദ്, ആർ. തുളസികുമാരി തുടങ്ങിയവർ ചടങ്ങിൽ ആശംസാപ്രസംഗം നടത്തി.
നാട്ടുകാരും വിശ്വകർമ്മ കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ
കമ്മിറ്റി അംഗങ്ങളായ എസ്. കുമാർ, കെ. ഷാജി, സി.എസ്. സുരേഷ്, റ്റി. മണി പി.കെ. സുരേന്ദ്രൻ, ബി. രാഹുൽ, എം. അയ്യപ്പൻ, ആർ. കുമാർ, എൻ. സനൽ, എൻ. രാധാകൃഷ്ണൻ, എസ്. മണിക്കുട്ടൻ എം. ശിവൻ, ആർ. ഗണേശൻ, എസ്.റ്റി. സതീഷ്ചന്ദ്രൻ, എൻ. ഉദയൻ, ആർ. രഞ്ജിത്ത്, വി. അഖിലൻ, ജി. രതീഷ്, എസ്. ഗിരീഷ്, പി. രവീന്ദ്രൻ, ആർ. രാജൻ, കെ.ജി. വേണു, എസ്. മുരുകേശൻ, ജി. പ്രകാശ്, എസ്. പ്രശാന്ത് ശ്രീകല, ശോഭന, കുശല, ബീന, രാഗിണി, ഓഡിറ്റർ റ്റി ആർ മനോജ് തുടങ്ങിയ വ്യക്തികൾ സന്നിഹിതരായിരുന്നു. കുമാരി ദിയ നയൻ എസ് ഡി ഈശ്വരപ്രാർത്ഥന നടത്തി. ശാഖാ രക്ഷാധികാരി കെ സുരേന്ദ്രനാശാരി പതാക ഉയർത്തി ആരംഭിച്ച ചടങ്ങിന് എം.കെ. പ്രതീഷ് കൃതജ്ഞതയും രേഖപ്പെടുത്തി.