തിരുവനന്തപുരം :ഇന്നും അടുത്ത ദിവസങ്ങളിലും കേരളത്തില്‍ ശക്തമായ മഴ പ്രതീക്ഷിക്കാമെന്നാണ് പ്രവചനം.
കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം ഈ മാസം 21വരെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മഴ ലഭിക്കും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ സംസ്ഥാനത്തെ 14 ജില്ലകളിലും മഴക്ക് സാധ്യതയുണ്ടെന്നാണ് പറയുന്നത്. ഇതനുസരിച്ച് നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരിക്കയാണ്.
കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.