1/3/23
തിരുവനന്തപുരം :സംസ്ഥാനത്തു നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഫിന് വൻ നേട്ടം .എൽ ഡി എഫിൽ നിന്നും 6സീറ്റുകൾ യുഡിഫ് പിടിച്ചെടുത്തു.
കോട്ടയം എരുമേലി പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായപ്പോള്‍ മലപ്പുറം കരുളായി, കോഴിക്കോട് ചെറുവണ്ണൂര്‍ പഞ്ചായത്തുകളില്‍ യുഡിഎഫിന് ഭരണം നിലനിര്‍ത്താനായി.
പന്ത്രണ്ട് ജില്ലകളിലെ 28 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരെഞ്ഞുപ്പ് ഫലം പുറത്തുവന്നപ്പോള്‍ യുഡിഎഫിന് വ്യക്തമായ മുന്നേറ്റം. കൊല്ലം മുന്‍സിപ്പാലിറ്റിയിലെ മീനത്തുചേരി, കോട്ടയം കടപ്ലാമറ്റം വയലാ ടൗണ്‍, പാലക്കാട് തൃത്താല വരണ്ടുകുറ്റിക്കടവ്, മലപ്പുറം തിരുന്നാവായ അഴകത്തുകുളം, കോഴിക്കോട് ചെറുവണ്ണൂര്‍ കക്കറമുക്ക്, സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പാലിറ്റിയിലെ പാളാക്കര വാര്‍ഡുകള്‍ യുഡിഎഫ് പിടിച്ചെടുത്തു.
പത്തനംതിട്ട കല്ലൂപ്പാറ അമ്പാട്ടു ഭാഗത്ത് എല്‍ഡിഎഫ് സീറ്റില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി അട്ടിമറി ജയം നേടി. തെരെഞ്ഞെടുപ്പ് ഫലം സ്വാധീനിക്കുന്ന മൂന്ന് പഞ്ചായത്തുകളിലും യുഡിഎഫിനാണ് നേട്ടം. കോട്ടയം ഒഴക്കനാട് സീറ്റ് യുഡിഎഫ് നിലനിര്‍ത്തിയതോടെ എരുമേലി പഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരണം വീണു. മലപ്പുറം കരുളായി ചക്കിട്ടാമല സീറ്റ നിലനിര്‍ത്തുകയും കോഴിക്കോട് ചെറുവണ്ണൂര്‍ കക്കറമുക്ക് സീറ്റ് പിടിച്ചെടുക്കുകയും ചെയ്തതോടെ രണ്ട് പഞ്ചായത്തുകളിലും യുഡിഎഫിന് ഭരണം തുടരാം. എല്‍ഡിഎഫും എന്‍ഡിഎയും ഓരോ സീറ്റുകളാണ് ആകെ പിടിച്ചെടുത്തത്. എല്‍ഡിഎഫ് പതിനാല് സീറ്റുകള്‍ നിലനിര്‍ത്തിയപ്പോള്‍ യുഡിഎഫിന് അഞ്ചും എന്‍ഡിഎക്ക് ഒരു സീറ്റിലും തുടരാനായി.