തിരുവനന്തപുരം :കേരളത്തിലെ 3നദികൾ അപകടാവസ്ഥയിലാണെന്ന മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മീഷൻ.
നെയ്യാര്‍, കരമനയാർ , മണിമലയാർ എന്നീ നദികളിലെ ജലനിരപ്പാണ് ഉയര്‍ന്നിരിക്കുന്നത്. ഇതേതുടര്‍ന്ന് കേന്ദ്ര ജലക്കമ്മീഷൻ ജനങ്ങള്‍ക്ക് ജാഗ്രത മുന്നറിയിപ്പ് നല്കി. കഴിഞ്ഞ ദിവസം വാമനപുരം നദിയില്‍ കാണാതായ ആള്‍ക്കായി ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. മലപ്പുറത്ത് വഞ്ചിമറിഞ്ഞ് കാണാതായ ആള്‍ക്കായും തിരച്ചില്‍ നടക്കുകയാണ്.
ഇന്ന് സംസ്ഥാനത്ത് മൂന്ന് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകള്‍ക്കാണ് ഇന്ന് യെല്ലോ അലര്‍ട്ട്. അലപ്പുഴയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കോട്ടയത്ത് അഞ്ച് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.