7/9/22
തിരുവനന്തപുരം :ഇന്ന് ഉത്രാടം.. ഓണക്കാലം മഴകൊണ്ടുപോകുമെന്ന് സംശയത്തിലാണ് ജനങ്ങൾ.ഒന്നാം ഓണമായ ഉത്രാട ദിനത്തില്‍ സംസ്ഥാനത്ത് 12 ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പുണ്ട്. അതുകൊണ്ടുതന്നെ ഉത്രാടപ്പാച്ചില്‍ വെള്ളത്തില്‍ മുങ്ങുമോയെന്ന ആശങ്ക ശക്തമാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഉത്രാട ദിനത്തില്‍ ഓറഞ്ച് അലര്‍ട്ടുള്ളത്. അതേസമയം രണ്ട് ജില്ലകളില്‍ നാളെ ഒരു തരത്തിലുമുള്ള മഴ ജാഗ്രതയുമില്ലെന്നതാണ് മറ്റൊരു കാര്യം. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് നാളെ വലിയ ആശ്വാസമുള്ളത്.
ഇന്ന് സംസ്ഥാനത്ത് അതി തീവ്രമഴ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് 4 ജില്ലകളില്‍ തുടരുകയാണ്. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് റെഡ‍് അലര്‍ട്ടുള്ളത്. ഒപ്പം എട്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടുമുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ടുള്ളത്. ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ ജാഗ്രതയും തുടരുകയാണ്.