പാറശ്ശാല :പാറശാല പഞ്ചായത്ത് സെക്രട്ടറി കൃഷ്ണകുമാറിനെ ഓഫീസിൽ കയറി ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ഭീകര അന്തരീക്ഷം അഡ്മിനിസ്ട്രേഷൻ ജീവനക്കാരെ വെല്ലുവിളിക്കുകയും ചെയ്ത പാറശ്ശാല പഞ്ചായത്തിൽ കാര്യാലയത്തിൽ അതിക്രമിച്ച കയറിയ ഗുണ്ടകൾ കോൺഗ്രസുകാരാണെന്നും, ഇവരെ അറസ്റ്റ് ചെയ്ത് വധശ്രമത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ പാറശ്ശാല ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ പ്രകടനവും ധാരണയും നടത്തി.
പ്രതിഷേധ പ്രകടനത്തിൽ ഉദ്ഘാടന നിർവഹിച്ചത് കേരള ഗസറ്റ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ മൻസൂറാണ്.സമരത്തിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സൗത്ത് ജില്ലാ സെക്രട്ടറി ഈ നിസാമുദ്ദീൻ കെ ജി ഓ എ ജില്ല സെക്രട്ടറിയേറ്റ് അംഗം ആർ സുരേഷ്, കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ നെയ്യാറ്റിൻകര ഏരിയ സെക്രട്ടറി ടി സജി, എഫ് എസ് ഈ ടി ഒ താലൂക്ക് സെക്രട്ടറി ജയകുമാർ വി കെ,കെജി ഏരിയ ട്രഷറർ സുധീർ ജോസ് മറ്റ് ജീവനക്കാർ എന്നിവർ പങ്കെടുത്തു