7/4/23
ആന്ധ്രാപ്രദേശ് :മുതിർന്ന കോൺഗ്രസ് നേതാവും, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന കിരൺ കുമാർ റെഡ്ഢി ബിജെപിയിലേക്ക്.
ആഭ്യന്തര മന്ത്രി അമിത്ഷായുടെയും പാര്‍ട്ടി അദ്ധ്യക്ഷന്‍ ജെ പി നദ്ദയുടെയും സാന്നിദ്ധ്യത്തില്‍ ഇന്ന് അദ്ദേഹം ബി ജെ പിയില്‍ അംഗത്വം എടുക്കും എന്നാണ് റിപ്പാേര്‍ട്ട്.
കോണ്‍ഗ്രസുമായി സ്വരചേര്‍ച്ചയിലല്ലായിരുന്ന കിരണ്‍ കുമാര്‍ റെഡ്ഡി കഴിഞ്ഞമാസമാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്.2014 മാര്‍ച്ചില്‍ സംസ്ഥാനം വിഭജിക്കാനുള്ള യു പി എ സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയി സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. എന്നാല്‍ പുതിയ പാര്‍ട്ടി പ്രതീക്ഷിച്ചതുപോലെ വിജയം കാണാത്തതിനാല്‍ 2018-ല്‍ വീണ്ടും കോണ്‍ഗ്രസില്‍ തിരിച്ചെത്തിയിരുന്നു. പക്ഷേ, സജീവമായിരുന്നില്ല. ഒരുവേള അദ്ദേഹം രാഷ്ട്രീയം ഉപേക്ഷിക്കുന്നു എന്നുപോലും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ആന്ധ്രാപ്രദേശ് വിഭജനത്തില്‍ ഏറ്റവും നഷ്ടമുണ്ടായത് കോണ്‍ഗ്രസിനാണ്. വിഭജനത്തെത്തുടര്‍ന്ന് നേതാക്കള്‍ ഒട്ടുമുക്കലും പാര്‍ട്ടിയോട് സലാം പറഞ്ഞു.തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് തോറ്റിരുന്നു.
കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിമാരായിരുന്ന എന്‍ ഡി തിവാരി, എസ് എം കൃഷ്‌ണ, അമരീന്ദര്‍ സിംഗ് തുടങ്ങിയവര്‍ നേരത്തേ പാര്‍ട്ടി വിട്ട‌് ബി ജെ പിയില്‍ ചേക്കേറിയിരുന്നു.