പ്രമുഖസാമൂഹ്യ പ്രവർത്തക, അദ്ധ്യാപിക, വിദ്യാഭ്യാസപ്രവർത്തക, സ്ത്രീ സ്വാതന്ത്യവാദി, ജനന നിയന്ത്രണത്തിൻ്റെ വക്താവ്, ഗാന്ധിജിയുമായി അഭിമുഖം നടത്തിയ ആദ്യത്തെ മലയാളി വനിത, മലയാളത്തിലെ ആദ്യത്തെ വനിതാ സഞ്ചാരകൃതിയുടെ രചയിതാവ് എന്നീ നിലകളിൽ പാതിയാകാശവും പാതി മണ്ണും വിദ്യകൊണ്ടു നേടാൻ ഒരു സ്ത്രീക്ക് കഴിയും എന്നു കിനാവു പോലും അന്യമായ കാലത്ത് തൻ്റേതായ ഇടം കണ്ടെത്തിയ യുവതിയായിരുന്നു കോച്ചാട്ടിൽ കല്യാണിക്കുട്ടിയമ്മ എന്ന മിസിസ് കുട്ടൻനായർ തൃശൂരിലെ മൂത്തേടത്തു തറവാട്ടിൽപ്രശസ്ത ഡോക്ടർ കൃഷ്ണമേനോൻ്റെയും കോച്ചാട്ടിൽ കൊച്ചു കുട്ടിയുടെമകളായി 1905-ൽ ജനിച്ചു.ബി.എസ്.സി.ബി.റ്റി ബിരുദവും ചെന്നൈയിലെ ക്യൂൻമേരീസ് കോളേജിൽ നിന്ന് ഭൗതിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമെടുത്ത അവർ തൃശൂരിലെ താൻ പഠിച്ച വി.ജി സ്കൂളിൽ തന്നെ അദ്ധ്യാപികയായി. സ്ത്രി വിദ്യാഭ്യാസത്തിൻ്റെ ആവശ്യകതയെക്കുറിച്ച് അക്കാലത്തെ ആനുകാലികങ്ങളിൽ ധാരാളമായി അവർ എഴുതി .’ലക്ഷ്മിഭായി’ മാസികയിൽ സന്താനനിയന്ത്രണം, സ്ത്രീ സമത്വം തുടങ്ങിയ വിഷയങ്ങളിൽ ലേഖനങ്ങളെഴുതി. 1938-ൽ”സ്ത്രീ പുരുഷ സമത്വത്തിനുള്ള ചില പ്രതിബന്ധങ്ങൾ ” എന്ന തലക്കെട്ടിൽ അവർ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ലേഖനം വ്യാപകമായി അക്കാലത്ത് ചർച്ചചെയ്യപ്പെട്ടിരുന്നു. 1930-ൽ യൂറോപ്പിലെ ഏട്ട് രാജ്യങ്ങൾ സന്ദർശിച്ച കല്യാണിക്കുട്ടിയമ്മ അന്നത്തെ അനുഭവങ്ങൾ പുസ്തകമായി” ഞാൻ കണ്ട യൂറോപ്പ് ” എന്ന ഗ്രന്ഥം മലയാളത്തിലെ ഒരു വനിത എഴുതിയ ആദ്യത്തെ ലക്ഷണമൊത്ത യാത്രാവിവരണമാണ്. വ്യാപകമായി വായിക്കപ്പെട്ടു . 1951-ൽ തിരു-കൊച്ചി ടെക്സ്റ്റ് ബുക്ക് കമ്മിറ്റി ഒമ്പതാം ക്ലാസിൽ മലയാള പുസ്തകത്തിൽ “ഞാൻ കണ്ട യൂറോപ്പിലെ അദ്ധ്യായം ഉൾപ്പെടുത്തി മഹാത്മാഗാന്ധിയെ അഭിമുഖം ചെയ്ത ആദ്യത്തെ മലയാളി വനിതയും കല്യാണിക്കുട്ടിയമ്മയാണ്.ഗാന്ധിജിയോട് ചോദിച്ചത് പലതും വിവാദ വിഷയങ്ങൾ ആയിരുന്നു.” ഹിന്ദുസ്ഥാൻ ടൈംസിലും “, ” ദ ഹിന്ദു”വിലും കേരളത്തിൽ മലയാള മനോരമ യിലും പ്രധാന്യത്തോടെ അക്കാലത്ത് അച്ചടിച്ചുവന്നു. 1934-ൽ കറാച്ചിയിൽ നടന്ന അഖിലേന്ത്യാ മഹിളാ സമ്മേളനത്തിൽ പങ്കെടുത്ത കല്യാണിക്കുട്ടിയമ്മ സന്താനനിയന്ത്രണത്തിനായി ശക്തമായി യോഗത്തിൽ വാദിച്ചു.സ്കൂൾ ടീച്ചറായി തുടങ്ങി ഡി.ഇ.ഒ ആയി വിരമിച്ചു.കേരളത്തിലെ പ്രമുഖസ്വാതന്ത്യ സമര സേനാനി നെയ്യാറ്റിൻകര സ്വദേശി സി.കുട്ടൻ നായർ (1900- 1962) ആയിരുന്നു കോച്ചാട്ടിൽ കല്യാണിക്കുട്ടിയമ്മയുടെഭർത്താവ്.1991-ൽ 86-ാം വയസിൽ “പഥികയും വഴിയോരത്തെ മണിദീപങ്ങളും ” എന്ന ആത്മകഥ എഴുതി 89-ാം വയസിൽ കേരള സാഹിത്യ അക്കാദമിയുടെ ജീവചരിത്രത്തിനുളള പുരസ്കാരം നേടിയ കോച്ചാട്ടിൽ കല്യാണിക്കുട്ടിഅമ്മ എന്ന മിസിസ് കുട്ടൻനായർ 1997-നവംബർ 20-ാം തീയതി ഇഹലോകവാസംവെടിഞ്ഞു.. ഹോംങ്കോങ്ങിലെ പ്രശസ്ത പത്രപ്രവർത്തകൻ കെ.ഗോപിനാഥ് Late
ഏക മകനുമാണ്.
2024-11-20