കൊല്ലം :ഓട്ടോറിക്ഷ ഡ്രൈവർ അതുലിന്റെ അവസരോചിതമായ ഇടപെടലിലൂടെ എഴുകോൺ സ്വദേശിക്ക് നഷ്ടപെട്ട തുക തിരികെ കിട്ടി.
കൊല്ലത്തു നിന്നും കൊട്ടാരക്കരയ്ക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സിയിൽ എഴുകോൺ സ്വദേശിനിയായ സ്ത്രീയുടെ ബാഗിൽ നിന്നും തെങ്കാശി സ്വദേശിനിയായ കാമാക്ഷി (35) പത്തൊമ്പതിനായിരം രൂപ കവർന്ന് ഇവരെ എഴുകോൺ ജംക്ഷനിൽ ആട്ടോക്കാരനായ അതുൽ എന്ന യുവാവ് പിടികൂടി.പണം നഷ്ടപ്പെട്ട സ്ത്രീയും ഒപ്പമുണ്ടായിരുന്നു.കെ.എസ്.ആർ.ടി.സി.ബസ് അമ്പലക്കര സ്കൂളിന് സമീപം നിർത്തി യാത്രക്കാരും ബസ് കണ്ടക്ടറും ഡ്രൈവറും കൂടി മോഷ്ടാവിനെ പോലീസിൽ ഏല്പിച്ചു.
പണം നഷ്ടപ്പെട്ട സ്ത്രീക്ക് പ്രതിയായ അന്യസംസ്ഥാനക്കാരിയായ സ്ത്രീയുടെ ബാഗിൽ നിന്നും പണം തിരികെ കിട്ടി.