കൊല്ലയിൽ കൃഷ്ണൻ 22-ാം അനുസ്മരണ ദിനം ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു.1 min read

തിരുവനന്തപുരം :നെയ്യാറ്റിൻകര താലൂക്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച സ. കൊല്ലയിൽ കൃഷ്ണൻ്റെ 22-ാം അനുസ്മരണ ദിനം ആചരിച്ചു.

മെയ് 23 രാവിലെ എട്ടിന് ചായ്ക്കോട്ടുകോണം കൊല്ലയിൽ കൃഷ്ണൻ നഗറിൽ നടന്ന അനുസ്മരണ സമ്മേളനം പാർട്ടി മുൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു.

പാർട്ടി താലൂക്ക് കമ്മിറ്റി സെക്രട്ടറി, കർഷക തൊഴിലാളി യൂണിയൻ ജില്ലാ നേതാവ് എന്നീ നിലകളിൽ സംഘടനാ തലത്തിലും കൊല്ലയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പെരുങ്കടവിള ബി.ഡി.സി. ചെയർമാൻ, താലൂക്ക് സഹകരണ ബാങ്ക് ഭരണസമിതി അംഗം എന്നീ നിലകളിൽ ഭരണരംഗത്തും സഖാവിന്റെ പങ്ക് നിസ്തുലമാണ്.
മിച്ചഭൂമി സമരം, ഇലക്ട്രിസിറ്റി സമരം ഉൾപ്പെടെ ത്യാഗോജ്വല സമര പോരാട്ടങ്ങളിൽ ധീര നേതൃത്വം ആയിരുന്ന സഖാവിന്റെ സ്മരണ പാർട്ടിപ്രവർത്തകർക്ക് ഇന്നും ആവേശം പകരുന്നു എന്ന് ആനാവൂർ നാഗപ്പൻ ഓർമ്മിച്ചു.

സി.പി.ഐ.എം. ജില്ലാസെക്രട്ടറിയേറ്റംഗം സി.കെ.ഹരീന്ദ്രൻ എം.എൽ.എ, ജില്ലാ കമ്മിറ്റി അംഗം കെ.ആൻസലൻ എം.എൽ.എ, ജില്ലാകമ്മിറ്റി അംഗം ഡി.കെ.ശശി, പാറശ്ശാല ഏരിയ സെക്രട്ടറി അഡ്വ: എസ്.അജയകുമാർ, നെയ്യാറ്റിൻകര ഏരിയ സെക്രട്ടറി ടി.ശ്രീകുമാർ, നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി.കെ. രാജ്മോഹൻ, ജില്ലാ പഞ്ചായത്തംഗം വി.എസ്. ബിനു, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത് പ്രസിഡൻ്റ് വി.താണുപിള്ള, പാറശ്ശാല ബ്ലോക്ക് പഞ്ചായത് പ്രസിഡൻ്റ് ബെൻ ഡാർവിൻ, കൊല്ലയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ.എസ് നവനീത് കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം കെ.വി. പത്മകുമാർ,
മഞ്ചവിളാകം ലോക്കൽ കമ്മറ്റി സെക്രട്ടറി ടി.രാധാകൃഷ്ണൻ, അമരവിള ലോക്കൽ കമ്മറ്റി സെക്രട്ടറി ഡി. എസ്. സുനിൽകുമാർ, ധനുവച്ചപുരം ലോക്കൽ കമ്മറ്റി സെക്രട്ടറി എ. വിജയൻ, വി.സുരേഷ്, കെ അംബിക, അഡ്വ.രാഹിൽ. ആർ നാഥ്, ആദർശ്, എൻ.രാധാകൃഷ്ണൻ, രാഹുൽ.എ.രാജൻ
തുടങ്ങിയവർ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *