2/5/23
കോട്ടയം :സൈബർ ആക്രമണത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ആതിരയെ പ്രതി നിരന്തരം ശല്യം ചെയ്തിരുണെന്ന് ആതിരയുടെ സഹോദരി ഭർത്താവ് ആശിഷ് ദാസ് IAS. പോലീസിൽ പരാതിപ്പെട്ടിട്ടും ശല്യം തുടർന്നു. തന്റെ സഹോദരിക്ക് ഈ ഗതിയാണെങ്കിൽ സാധാരണക്കാരന്റെ അവസ്ഥ എന്താകുമെന്നും ആശിഷ് ചോദിച്ചു. തന്റെ സഹോദരിക്ക് തന്നാൽ കഴിയും വിധം പിന്തുണ നൽകിയിരുന്നേനും അദ്ദേഹം പറഞ്ഞു.
ഇന്നലെയാണ്കോതനല്ലൂര്‍ സ്വദേശി ആതിര സൈബർ ആക്രമണത്തെ തുടർന്ന് ആത്മഹത്യ ചെയ്തത്.
ആതിരയുടെ മരണത്തിൽ യുവതിയുടെ മുന്‍ സുഹൃത്ത് അരുണ്‍ വിദ്യാധരനെതിരെ പൊലീസ് കേസെടുത്തു.
മണിപ്പൂരില്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ മലയാളിയുടെ ഭാര്യാസഹോദരിയാണ് മരിച്ച യുവതി. ഇന്ന് രാവിലെ ആറരയോടെയാണ് യുവതിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ സുഹൃത്തായിരുന്ന അരുണ്‍ വിദ്യാധരന്‍ ഫേസ്ബുക്കിലൂടെ പെണ്‍കുട്ടിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയിരുന്നു.
ഇയാളുമായുള്ള സൗഹൃദം ആതിര സമീപ കാലത്ത് ഉപേക്ഷിച്ചിരുന്നു. യുവതിക്ക് വിവാഹ ആലോചകള്‍ വരുന്നതറിഞ്ഞ അരുണ്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ നിരന്തരം അധിക്ഷേപങ്ങള്‍ നടത്തിയിരുന്നു. യുവതിയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ യുവതി കടുത്തുരുത്തി പൊലീസില്‍ പരാതി നല്‍കി. ഇതിന് പിന്നാലെയാണ് യുവതിയെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അരുണ്‍ വിദ്യാധരന്‍ ഒളിവിലാണ്.