കോട്ടയം: പുതുവര്‍ഷത്തില്‍ കോട്ടയത്തെ പാസ്പോര്‍ട്ട് സേവാ കേന്ദ്രം പുതുമോടിയോടെ തുറക്കുന്നു. പുതിയ കെട്ടിടത്തില്‍ ആധുനിക സംവിധാനങ്ങളോടെയാണ് പാസ്പോര്‍ട്ട് സേവാ കേന്ദ്രം വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുന്നത്.
അതിവേഗ ഇടപെടല്‍ നടത്തി പുതിയ ഓഫീസ് യാഥാര്‍ത്ഥ്യമാക്കിയ കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരന് ബിജെപി ജില്ലാ നേതൃത്വം നന്ദി അറിയിച്ചു.
കെട്ടിടത്തിന് സുരക്ഷാഭീഷണി ഉള്ളതിനാലായിരുന്നു നാഗമ്പടത്തെ പാസ്പോര്‍ട്ട് സേവാ കേന്ദ്രം താല്‍ക്കാലികമായി അടച്ചത്. മധ്യകേരളത്തിലെ ജനങ്ങളുടെ പ്രയാസം ബിജെപി ജില്ലാ നേതൃത്വം വിദേശകാര്യസഹമന്ത്രിയും പാസ്പോര്‍ട്ട് ഓഫീസുകളുടെ ചുമതലക്കാരനുമായ വി.മുരളീധരനെ ബോധ്യപ്പെടുത്തി.
പാസ്പോര്‍ട്ട് സേവാകേന്ദ്രം കോട്ടയത്ത് തന്നെ നിലനിര്‍ത്തുമെന്ന് അദ്ദേഹം ബിജെപി നേതാക്കള്‍ക്ക് ഉറപ്പ് നല്കി. മന്ത്രിയുടെ ഇടപെടലില്‍ കോട്ടയം ടിബിക്ക് എതിര്‍വശത്തുള്ള ഒലീവ് അപാര്‍ട്മെന്റിലെ ഒന്നും രണ്ടും നിലകളിലായി പുതിയ ഓഫീസ് തുറക്കുകയാണ്. ജനപക്ഷത്തു നിന്നുള്ള ഇടപെടല്‍ നടത്തിയ വി.മുരളീധരനെ നന്ദി അറിയിച്ചതായി ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ വ്യക്തമാക്കി