മുള ഉത്പന്നങ്ങളുടെ പുതിയ സ്റ്റാൾ പ്രവർത്തനം ആരംഭിച്ചു1 min read

കോവളം: കേരള ആർട്സ് ആൻറ് ക്രാഫ്റ്റ്സ് വില്ലേജിൽ മുള ഉത്പന്നങ്ങളുടെ പുതിയ സ്റ്റാൾ പ്രവർത്തനം ആരംഭിച്ചു. വയനാട് സ്വദേശി എം ആർ വിജേഷിന്റെ നേതൃത്വത്തിലുള്ള കലാകാരന്മാരാണ് ഉത്പന്നങ്ങൾ തയ്യാറാക്കുന്നത്. നിരവധി ആഭ്യന്തര അന്തർദേശീയ മേളകളിൽ സജീവ സാന്നിധ്യമായ വിജേഷിന് ഇന്ത്യാ ഇൻറർനാഷണൽ ട്രേഡ് ഫെയറിൽ പങ്കെടുത്ത് പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

വീടുകളിൽ അലങ്കാരത്തിനായി ഉപയോഗിക്കുന്ന വിളക്കുകൾ, പൂർണമായും മുളയിൽ തയ്യാറാക്കിയ പെയിന്റിങ്, കേരള മ്യൂറൽ ശൈലിയിൽ തീർത്ത മാലകൾ, കിച്ചനിൽ ഉപയോഗിക്കാവുന്ന ഉപകരണങ്ങൾ അടക്കം നിരവധി ഉത്പ്പന്നങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. പരമ്പരാഗത രീതിയിലും ചിട്ടയിലുമാണ് മുള ഉത്പന്നങ്ങൾ നിർമ്മിക്കുന്നത്. കോവളത്തെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ അവധി ദിവസങ്ങളിൽ രാവിലെ പത്തുമുതൽ രാത്രി എട്ടുവരെയും സാധാരണ ദിവസങ്ങളിൽ രാവിലെ പത്തു മുതൽ രാത്രി ഏഴുവരെയുമാണ് സന്ദർശന സമയം. തിങ്കളാഴ്ച അവധിയായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *