കൃപാതീരം വൃദ്ധസദനത്തിലെ അമ്മമാരോടൊപ്പം ഓണം ആഘോഷിച്ച് ,കോവളം ജനമൈത്രി പോലീസ്1 min read

തിരുവനന്തപുരം :കോവളം ജനമൈത്രി പോലീസ് സ്റ്റേഷൻ ജനമൈത്രി സമിതിയുടെ ഓണാഘോഷം കൃപാതീരം വൃദ്ധസദനത്തിലെ അമ്മമാരോടൊപ്പം ആഘോഷിച്ചു.
പാലിയേറ്റീവ് കെയർ രോഗികളോടൊപ്പവും ചേർന്ന് മുട്ടയ്ക്കാട് കൃപാ തീരത്തു വച്ചു നടത്തി അവർക്ക് ഓണകിറ്റും, പുതുവസത്രങ്ങളും നൽകുകയും ,അന്തേവാസികളോടൊപ്പം ചേർന്ന് എല്ലാപേരും ഓണസദ്യ കഴിക്കുകയും ചെയ്തു. പ്രസ്തുത പരിപാടി തിരുവനന്തപുരം ഫോർട്ട് സബ് ഡിവിഷൻ അസി.കമ്മീഷണർ പ്രസാദ് സർ ഉദ്ഘാടനം ചെയ്തു .

വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡൻ്റ് ആർ.എസ്.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു കോവളം.പോലീസ് സ്‌റ്റേഷൻ ഇൻസ്പെക്ടർ ജയപ്രകാശ് മുഖ്യ പ്രഭാക്ഷണ നടത്തി, ജനമൈത്രി സമിതി മെമ്പർ കോവളം സുകേശൻ സ്വാഗതം ആശംസിച്ചു .ജില്ലാ പഞ്ചായത്ത് മെമ്പർ ഭഗത് റൂഫസ്, ബ്ലോക്ക് മെമ്പർ സാജൻ, വാർഡ് കൗൺസിലർ പനത്തുറ ബൈജു, മെമ്പർമാരായ അഷ്ട പാലൻ, ഗീത മുരുകൻ, സുഗന്ധി, പ്രമീള,KHRAപ്രസിഡൻ്റ് ശിശുപാലൻ ,KTPDC രക്ഷാധികാരി ,T N സുരേഷ് , വിഴിഞ്ഞം ഹെൽത്ത് സെൻ്ററിലെ മെഡിക്കൽ ഓഫീസർ ഡോ:ജവഹർ ,IMA റീഡേഴ്സ് ക്ലബ് പ്രസിഡൻ്റ് ഉപേന്ദ്രൻ ,ജനമൈത്രി സി.ആർ.ഒ ആൻ്റ് ബീറ്റ് ഓഫീസർമാരായ ബിജു, രാജേഷ് എന്നിവരും,ജനമൈത്രി സമിതി മെമ്പർമാരും, റസിഡൻസ് അസോസിയേഷൻ ഭാരവാഹികളുംഓണാശംസകൾ നേർന്നു സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *