ട്രെയിനിലെ തീവയ്പ്പ്‌ ;അക്രമിയുടെ രേഖാചിത്രം തയാറാക്കുന്നു,പ്രതി 25വയസ്സ് പ്രായമുള്ള അന്യസംസ്ഥാനക്കാരനെന്നും സംശയം, നിർണായക CCTV ദൃശ്യങ്ങൾ ലഭിച്ചു, പ്രതിയെ ഉടനെ പിടികൂടുമെന്ന് ഡിജിപി1 min read

3/4/23

കോഴിക്കോട് :ട്രെയിനിൽ അക്രമം നടത്തിയ ആളിന്റെ രേഖാചിത്രം സാക്ഷി റാസിഖിന്റെ സഹായത്തോടെ തയാറാക്കുന്നു.ഏലത്തൂർ പോലീസ് സ്റ്റേഷനിലാണ് ചിത്രം തയാറാക്കുന്നത്. പ്രതി എന്ന് സംശയിക്കുന്ന ആൾ ബൈക്കിൽ കയറി രക്ഷപ്പെടുന്നതിന്റെ CCTV ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചു.പ്രതി 25വയസ്സ് പ്രായമുള്ള ആളെന്നും, പ്രതിക്കും പൊള്ളലേറ്റതായും മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.പ്രധാന തെളിവുകൾ കിട്ടിയെന്നും, പ്രതിയെ ഉടനെ തന്നെ പിടികൂടുമെന്നും ഡിജിപി അനിൽകാന്ത് പറഞ്ഞു.

അതിനിടെ മരിച്ചവരിൽ റഹ്മത്ത്, നൗഫിക്ക് എന്നിവരുടെ  ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. അതിൽ നിന്നും മരണപെട്ടവരുടെ ശരീരത്തിൽ പൊള്ളലേറ്റത്തിന്റെ ലക്ഷണമില്ലേന്നാണ് വിവരം.

 നോമ്പ് തുറ കഴിഞ്ഞ് മടങ്ങിയ  മട്ടന്നൂര്‍ സ്വദേശികളായ നൗഫിക്, റഹ്മത്ത്, സഹോദരിയുടെ മകള്‍ സഹറ എന്നിവരാണ് മരിച്ചത്.

രണ്ടര വയസുകാരി സഹറയ്‌ക്കൊപ്പം കോഴിക്കോട് ചാലിയത്തെ ബന്ധുവീട്ടില്‍ നോമ്പ്  തുറയ്‌ക്ക് പോയതായിരുന്നു റഹ്മത്തെന്ന് ബന്ധു പ്രതികരിച്ചു. മട്ടന്നൂരിലേക്ക് മടങ്ങിവരുമ്പോ ഴാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെ രണ്ടേമുക്കാലോടെയാണ് ഇരുവരുടെയും മരണവിവരമറിയുന്നത്. കുട്ടിയുടെ പിതാവിന്റെ സുഹൃത്തുക്കളാണ് അപകടത്തെക്കുറിച്ച്‌ വിളിച്ചുപറഞ്ഞത്. ഉടന്‍ തന്നെ അങ്ങോട്ടേക്ക് പുറപ്പെട്ടു. ഇവിടെയെത്തിയപ്പോഴാണ് മരണവിവരമറിയുന്നതെന്ന് ബന്ധു  പറഞ്ഞു.

ഇന്നലെ രാത്രി ഒന്‍പത് മണിക്കാണ് ആലപ്പുഴ – കണ്ണൂര്‍ എക്സിക്യൂട്ടീവില്‍ ആക്രമണം നടന്നത്. ഡി1 കോച്ചിലെ യാത്രക്കാര്‍ക്ക് നേരെ അക്രമി പെട്രോളൊഴിച്ച്‌ തീകൊളുത്തുകയായിരുന്നു. തുടര്‍ന്ന് ഒരാളുടെ ബൈക്കിലാണ് അക്രമി രക്ഷപ്പെട്ടത്. ഇയാളുടെ ബാഗ് കണ്ടെത്തിയിട്ടുണ്ട്. മുന്‍കൂട്ടി പ്ലാന്‍ ചെയ്താണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *