5/4/23
തിരുവനന്തപുരം :രാജ്യത്തെ ഞെട്ടിച്ച ആക്രമണത്തിന് പിന്നിലെ പ്രതി ഷഹറൂഖ് പിടിയിലായതിനു പിന്നിൽ കേന്ദ്ര -കേരള അന്വേഷണ സംഘത്തിന്റെ സംയുക്ത നീക്കം. മുംബൈ ATS ന് കേന്ദ്ര ഏജൻസിനൽകിയ നിർദേശം പ്രതിയെ പിടികൂടാൻ കാരണമായി. സജീവ പങ്കാളിത്ത വുമായി RPF, കേരള പോലീസ്, മറ്റ് സംസ്ഥാനങ്ങളിലെ അന്വേഷണ ഏജൻസികളും ദൗത്യത്തിന് സഹായകമായി.
പ്രകോപനം പോലുമില്ലാതെ നടത്തിയ ആക്രമണത്തില്‍ എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും, രണ്ട് വയസ്സ് പ്രായമുള്ള പിഞ്ചുകുഞ്ഞുൾപ്പെടെ മൂന്ന് പേര്‍ മരിക്കുകയും ചെയ്തിരുന്നു. പ്രതി പിടിയിലായെന്ന പല അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നെങ്കിലും പൊലീസ് ഇത് സ്ഥിരീകരിച്ചിരുന്നില്ല. എന്നാല്‍ ഉന്നത വൃത്തങ്ങളില്‍ നിന്ന് ഇപ്പോള്‍ പുറത്തുവരുന്ന വിവരം പ്രതി പിടിയിലായി എന്ന് തന്നെയാണ്. ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്.
രാജ്യം മുഴുവന്‍ ഷഹറൂഖ് സെയ്ഫിക്കായി തെരച്ചില്‍ നടത്തുകയായിരുന്നു. രത്നഗിരി സിവില്‍ ആശുപത്രിയില്‍ പ്രതി ചികിത്സ തേടിയിരുന്നു. ഇയാള്‍ക്ക് ശരീരത്തില്‍ പൊള്ളലേറ്റതിന്റെ പാടുകളുണ്ടെന്നാണ് ലഭിക്കുന്ന വി വരം. ട്രെയിനില്‍ നിന്ന് ചാടിയപ്പോഴുണ്ടായ പരിക്കാണോ എന്നും സംശയിക്കുന്നു. ഇന്നലെ രാത്രിയാണ് ഇയാള്‍ പിടിയിലാകുന്നത്. രത്നഗിരി ആര്‍പിഎഫിന്റെ കസ്റ്റഡിയിലാണ് പ്രതി ഇപ്പോള്‍. ഷഹീന്‍ ബാഗിലെത്തി കേരള എടിഎസ് സംഘം ഷഹറൂഖ് സെയ്ഫിയുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു.
സംഭവത്തിന് ദൃസാക്ഷിയായ, പ്രതിയുടെ രേഖാചിത്രം വരയ്ക്കാൻ സഹായിക്കുകയും ചെയ്ത റാസിഖിനെ പ്രതിയുടെ ചിത്രം പോലീസ് കാണിച്ചു.